കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ സമഗ്ര നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിക്കും
എം.പി എന്നനിലയിൽ ദീർഘകാലത്തെ ശ്രമഫലമായാണ് ഈ പദ്ധതിയെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സമഗ്ര നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിർവഹിക്കും. റെയിൽവേസ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി 473 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.
നിലവിലെ അഞ്ച് ട്രാക്കുകൾക്ക് പുറമെ നാല് ട്രാക്കുകൾ കൂടി നിർമിക്കും.12 മീറ്റർ വീതിയിൽ ഇരിപ്പിടങ്ങളോട് കൂടിയ 2 ഫൂട്ട് ഓവർ ബ്രിഡ്ജുകൾ, റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രം 4.2 ഏക്കറിൽ വാണിജ്യ കേന്ദ്രം, പാഴ്‌സൽ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിങ് തുടങ്ങിയവയാണ് പുതിയ പദ്ധതിയിലുള്ളത്.
എംപി എന്നനിലയിൽ ദീർഘകാലത്തെ ശ്രമഫലമായാണ് ഈ പദ്ധതിയെന്നും എം.കെ രാഘവൻ എംപി പറഞ്ഞു. നവീകരണ പ്രവൃത്തിയുടെ ശിലാ സ്ഥാപനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നിർവഹിക്കും.
Next Story
Adjust Story Font
16