കോഴിക്കോട് ക്രഷറിൽ പാറ പൊട്ടിക്കുന്നതിനിടെ കല്ല് വീണ് നേപ്പാൾ സ്വദേശിക്ക് ദാരുണാന്ത്യം
മുമ്പും ഇതേ ക്രഷറിയിൽ സമാനരീതിയിൽ അപകടമുണ്ടായിട്ടുണ്ട്
കോഴിക്കോട്: കോഴിക്കോട് ക്രഷറിൽ പാറ പൊട്ടിക്കുന്നതിനിടെ കല്ലുകൾ വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നേപ്പാൾ സ്വദേശി സുപ്പലാൽ(30) ആണ് മരിച്ചത്.
മുക്കത്ത് തോട്ടുമുക്കത്തിന് സമീപമുള്ള പാലയ്ക്കൽ ക്രഷറിലായിരുന്നു അപകടം. പാറ പൊട്ടിക്കാനായി സ്ഫോടകവസ്തുക്കൾ തയ്യാറാക്കി വച്ച് കാത്തിരിക്കുന്നതിനിടെ പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് പാറ പൊട്ടി വീഴുകയായിരുന്നു. നേപ്പാൾ സ്വദേശികളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മുമ്പും പാലയ്ക്കൽ ക്രഷറിയിൽ സമാനരീതിയിൽ അപകടമുണ്ടായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
Next Story
Adjust Story Font
16