Quantcast

കോഴിക്കോട് കാട്ടുപന്നി ആക്രമണം; 72കാരന് തലയ്ക്ക് പരിക്കേറ്റു

റോഡിലൂടെ നടക്കുന്നതിനിടെയാണ് ആക്രമണം

MediaOne Logo

Web Desk

  • Published:

    11 Dec 2024 8:53 AM GMT

കോഴിക്കോട് കാട്ടുപന്നി ആക്രമണം; 72കാരന് തലയ്ക്ക് പരിക്കേറ്റു
X

കോഴിക്കോട്: ചേമഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 72 കാരന് പരിക്ക്. കൊളക്കാട് സ്വദേശി വിളയോട്ടിൽ ബാലകൃഷ്ണനാണ് പരിക്കേറ്റത്.

രാവിലെ 9:30ന് കൊളക്കാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം റോഡിലൂടെ നടക്കുന്നതിനിടയിലാണ് ആക്രമം. പ്രദേശത്ത് കാട്ടുപന്നി ആക്രമണം സാധാരണമല്ലെങ്കിലും നിലവിലെ ആക്രമണം ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

ബാലകൃഷ്ണനെ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story