Quantcast

ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം; കെ.പി.സി.സി അച്ചടക്ക സമിതി ഇന്ന്

മലപ്പുറം ഡി.സി.സി അധ്യക്ഷനടക്കമുള്ള ഔദ്യോഗിക പക്ഷ നേതാക്കളുടെ വിശദീകരണം ഇന്ന് സമിതി കേൾക്കും

MediaOne Logo

Web Desk

  • Published:

    13 Nov 2023 1:18 AM GMT

Aryadan Shoukath
X

ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് എതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി കെ.പി.സി.സി അച്ചടക്ക സമിതി ഇന്ന് വീണ്ടും യോഗം ചേരും. മലപ്പുറം ഡി.സി.സി അധ്യക്ഷനടക്കമുള്ള ഔദ്യോഗിക പക്ഷ നേതാക്കളുടെ വിശദീകരണം ഇന്ന് സമിതി കേൾക്കും . കഴിഞ്ഞ രണ്ട് തവണത്തെ സിറ്റിങ്ങിലും ആര്യാടൻ ഷൗക്കത്തിൻ്റെയും അദ്ദേഹത്തിനൊപ്പം നിലകൊള്ളുന്നവരുടെയും വാദങ്ങളാണ് അച്ചടക്ക സമിതി കേട്ടത്. തീരുമാനം വേഗത്തിൽ വേണമെന്ന് ആര്യാടൻ ഷൗക്കത്ത് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംബന്ധിച്ച് പറയാനുള്ളതെല്ലാം അച്ചടക്ക സമിതിക്ക് മുന്നിൽ പറഞ്ഞിട്ടുണ്ടെന്നാണ് ആര്യാടന്‍ മീഡിയവൺ എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞത്. "പറയാനുള്ളത് അച്ചടക്ക സമിതിക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്. റാലി നടത്താനുണ്ടായ സാഹചര്യവും വിശദീകരിച്ചു. ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാവുമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്തു തീരുമാനമെടുക്കാനുമുള്ള അവകാശവും അധികാരവും അച്ചടക്ക സമിതിക്കുണ്ട്. ഡിസിസി പ്രഖ്യാപിക്കും മുന്‌പേ തന്നെ റാലി ആര്യാടൻ ഫൗണ്ടേഷൻ തീരുമാനിച്ചിരുന്നു. വിഭാഗീയതക്ക് വേണ്ടിയല്ല ആര്യാടൻ ഫൗണ്ടേഷൻ പരിപാടികൾ നടത്തുന്നത്. ഫലസ്തീൻ ഐക്യദാർഢ്യം തന്റെ സമ്മർദ തന്ത്രമല്ല. കെപിസിസി നേരത്തെ തീരുമാനിച്ച പരിപാടി ഉള്ളതിനാലാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലി വൈകുന്നത്.

സിപിഎമ്മുമായി ഇതുവരെ യാതൊരു ബന്ധവുമില്ല. ലോക്‌സഭയിൽ മത്സരിക്കാൻ സിപിഎം ആവശ്യപ്പെടുമെന്നും തോന്നുന്നില്ല. കോൺഗ്രസ് എന്നത് അങ്ങേയറ്റം വൈകാരികമാണ്'' എന്നായിരുന്നു ഷൗക്കത്തിന്‍റെ വാക്കുകള്‍.



TAGS :

Next Story