കെ.പി.സി.സി പുനഃസംഘടന; അന്തിമ തീരുമാനമെടുക്കാൻ പുതിയ സമിതി
കേരളത്തിലെ മുതിർന്ന നേതാക്കളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉടൻ ചർച്ച നടത്തും
രമേശ് ചെന്നിത്തല,വി.ഡി സതീശന്‍
ഡല്‍ഹി: കെ.പി.സി.സി പുനഃസംഘടനയിൽ അന്തിമ തീരുമാനമെടുക്കാൻ പുതിയ സമിതി രൂപീകരിക്കും . എം.പിമാരെ ഉൾപ്പെടുത്തിയാകും സമിതി. കേരളത്തിലെ മുതിർന്ന നേതാക്കളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉടൻ ചർച്ച നടത്തും.
ഡി.സി.സി. ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും നിശ്ചയിക്കുന്നതാണ് പുനഃസംഘടനയുടെ ഇപ്പോഴത്തെ നടപടി. അർഹരായവരെ കണ്ടെത്താൻ ഓരോ ജില്ലയിലും ഒരു കെ.പി.സി.സി. ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേകം സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു ഭാരവാഹി സ്ഥാനത്തേക്ക് ഒരു പേര് നിർദേശിക്കുന്ന വിധത്തിൽ ചർച്ചനടത്തി തീരുമാനമെടുക്കാനാണ് സമിതിയോട് നിർദേശിച്ചത്. സമിതി ജില്ലകളിൽ യോഗം ചേരുന്നതിന് മുമ്പുതന്നെ മാനദണ്ഡങ്ങളിൽ മാറ്റം വന്നു. കിട്ടുന്ന പേരുമുഴുവൻ കെ.പി.സി.സി.ക്ക് കൈമാറിയാൽ മതിയെന്നും നിർദേശമുണ്ടായി. സമിതി നോക്കുകുത്തിയായെന്ന വിമർശനം വന്നതോടെ പ്രവർത്തനം മരവിച്ച അവസ്ഥയിലാണ്.
അതേസമയം കോഴിക്കോട് ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഡി.സി.സി പ്രസിഡന്‍റ് ചര്‍ച്ച നടത്തും. ഡി.സി.സി പട്ടിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ചർച്ച. ഡി.സി.സി പട്ടികയിൽ കെ മുരളീധനും എം.കെ രാഘവനും അതൃപ്തിയുണ്ട്. ഡി.സി.സി പട്ടിക ഇന്ന് കെ.പി.സി.സിക്ക് നൽകാൻ ധാരണയായിട്ടുണ്ട്.
Adjust Story Font
16