‘മുഈൻ അലി തങ്ങൾ എത്രമാത്രം സജീവമാണെന്ന് പറയാൻ കഴിയില്ല, അദ്ദേഹത്തിന് പരിമിതികൾ ഉണ്ട്’: കെ.എസ് ഹംസ
കേരള രാഷ്ട്രീയം കണ്ട വലിയ അട്ടിമറികളിൽ ഒന്നാകും പൊന്നാനിയിൽ സംഭവിക്കുകയെന്നും ഹംസ പറഞ്ഞു
പൊന്നാനി: തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മുഈൻ അലി തങ്ങൾ എത്രമാത്രം സജീവമാണെന്ന് പറയാൻ കഴിയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ എസ് ഹംസ. ആളുകളെ കാണിക്കാനാകും പങ്കെടുത്തത്. അദ്ദേഹം എത്രമാത്രം ആത്മാർത്ഥതയോടെയാണ് പങ്കെടുത്തതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഹൈദരലി തങ്ങളുമായി ബന്ധപ്പെട്ടുള്ള തന്റെ ആരോപണങ്ങളിൽ അദ്ദേഹത്തിന് ഇപ്പോൾ അങ്ങനെ പറയാൻ കഴിയുവെന്നും ചില പരിമിതികൾ മുഈൻ അലി തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ പ്രചാരണ പരിപാടികളിലും കുടുംബയോഗങ്ങളിലും സജീവമായി പങ്കെടുക്കുമെന്ന് മുഈൻ അലി ശിഹാബ് തങ്ങൾ നേരത്തെ വ്യക്താക്കിയിരുന്നു.. പൊന്നാനി മണ്ഡലം സ്ഥാനാർഥി സമദാനിക്ക് വേണ്ടിയുളള റോഡ് ഷോയിലുൾപ്പെടെ അദ്ദേഹം പങ്കെടുത്തു. ഹൈദരലി തങ്ങളുമായി ബന്ധപ്പെട്ട കെഎസ് ഹംസ ഉന്നയിച്ച ആരോപണങ്ങൾ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പരിപാടികളിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ് . എന്റെ കാര്യം പറയേണ്ടതും ഞാൻ തന്നെയാണെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു കെ.എസ് ഹംസ.
യുഡിഎഫിന്റെ പല കുടുംബയോഗങ്ങളും നടത്തുന്നത് ജമാഅത്തെ ഇസ്ലാമിയുടെ വനിതകളാണെന്നും ഹംസ ആരോപിച്ചു. മുസ്ലിംലീഗിന്റെ വനിതകൾ കുടുംബയോഗങ്ങളിൽ പോകുന്നില്ല.പകരം ജമാഅത്തെ ഇസ്ലാമി വനിതകളെ ഇറക്കി കുടുംബയോഗങ്ങൾ നടത്തുന്നു. മുസ്ലിംലീഗിന്റെ ഗതികേടാണ് ഇത്.
സമസ്ത അടക്കമുള്ള പല സാമുദായിക സംഘടനകളും ലീഗിന്റെ പ്രവർത്തനത്തിൽ വൃണിത ഹൃദയരാണ് .പാർലമെന്റിൽ പല വിട്ടുവീഴ്ചകൾക്കും ലീഗ് എംപിമാർ വിധേയമായി.താൻ പറയുന്നതാണ് ശരിയെന്ന് പതാക പണയം വെച്ചതിലൂടെ അവർ വീണ്ടും വീണ്ടും തെളിയിച്ചു. കേരള രാഷ്ട്രീയം കണ്ട വലിയ അട്ടിമറികളിൽ ഒന്നാകും പൊന്നാനിയിൽ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജക്ക് വോട്ട് ചെയ്യാൻ മുസ്ലിം ലീഗുകാർ തയ്യാറാകുമെന്നും കെ എസ് ഹംസ മീഡിയ വണിന്നോട് പറഞ്ഞു.
Adjust Story Font
16