Quantcast

ഇൻകം ടാക്സ് അടച്ചത് 680 രൂപ; രാജീവ്‌ ചന്ദ്രശേഖർ വേദനിക്കുന്ന കോടീശ്വരനെന്ന് കെ.എസ് ശബരീനാഥൻ

ടെക്‌നോപാർക്കിൽ എൻട്രി ലെവൽ ജോലിചെയ്യുന്ന ഫ്രഷേഴ്‌സ് ഇതിലും ടാക്സ് അടക്കുമെന്ന് ശബരിനാഥൻ

MediaOne Logo

Web Desk

  • Updated:

    2024-04-05 09:07:06.0

Published:

5 April 2024 9:06 AM GMT

ഇൻകം ടാക്സ് അടച്ചത് 680 രൂപ; രാജീവ്‌ ചന്ദ്രശേഖർ വേദനിക്കുന്ന കോടീശ്വരനെന്ന് കെ.എസ് ശബരീനാഥൻ
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥിയായ രാജീവ്‌ ചന്ദ്രശേഖർ വേദനിക്കുന്ന കോടീശ്വരനാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. 2021-22 കാലഘട്ടത്തിൽ വെറും 680 രൂപയാണ് രാജീവ്‌ ചന്ദ്രശേഖരൻ ഇൻകം ടാക്സ് അടച്ചത്.ഫേസ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖരനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ടെക്‌നോപാർക്കിൽ എൻട്രി ലെവൽ ജോലിചെയ്യുന്ന ഫ്രഷേഴ്‌സ് ഇതിലും ടാക്സ് അടക്കു​മല്ലോ എന്നും ശബരീനാഥൻ പരിഹസിച്ചു.

നാമനിർദേശ പത്രികയുടെ ഭാഗമായി സമർപ്പിച്ച അഫിഡവിറ്റിലെ കണക്കുകളാണ് ശബരീനാഥൻ പുറത്തുവിട്ടത്. 2020-21 കാലളവിൽ 17,51,540 രൂപയാണ് ടാക്സ് അടച്ചത്. 2021-22 ൽ ഇത് 680 രൂപയായി. അതെ സമയം 2022-23 ൽ 5,59,200 രൂപയാണ് അടച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വെറും 680 രൂപയാണ് income tax ഇനത്തിൽ ശ്രീ രാജീവ്‌ ചന്ദ്രശേഖരൻ 2021-22 കാലഘട്ടത്തിൽ നൽകിയത്.പാവം ദേശസ്നേഹിയായ വേദനിക്കുന്ന കോടിശ്വരൻ. ഇതിലും കൂടുതൽ income tax ടെക്‌നോപാർക്കിൽ എൻട്രി ലെവൽ ജോലിചെയ്യുന്ന ഫ്രഷേഴ്‌സ് കൊടുക്കുമല്ലോ.

TAGS :

Next Story