Quantcast

പൊലീസ് സ്റ്റേഷന്‍ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്കും ഒരേ നിറം വരുന്നു

93 ഡിപോകളിലും മെയ് മാസത്തോടെ മാറ്റം കൊണ്ടുവരാനാണ് ആലോചന

MediaOne Logo

Web Desk

  • Updated:

    2023-04-01 01:22:08.0

Published:

1 April 2023 1:08 AM GMT

KSRC depots also get the same color as police stations, breaking news malayalam
X

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകൾക്ക് ഒറ്റനിറം നൽകിയ മാതൃകയിൽ കെ.എസ്.ആർ.ടി.സി ഡിപോകൾക്ക് ഒരേ നിറം വരുന്നു. 93 ഡിപോകളിലും മെയ് മാസത്തോടെ മാറ്റം കൊണ്ടുവരാനാണ് ആലോചന. ഏത് നിറം വേണമെന്ന് തീരുമാനിക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡിയെ ഗതാഗത മന്ത്രി ആന്റണി രാജു ചുമതലപെടുത്തി.

ഈ സാമ്പത്തിക വർഷത്തെ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങളിൽ മുഖ്യ പദ്ധതിയാണ് ഡിപ്പോകളുടെ നവീകരണം. അന്താരാഷ്ട്ര ബസ് സ്റ്റേഷനുകളുടെ മാതൃകയിലേക്ക് ഇവയെ ഉയർത്തുകയാണ് ലക്ഷ്യം.

ആദ്യ പടിയാണ് ഏകീകൃത നിറം നൽകാനുളള തീരുമാനം. ഇതോടൊപ്പം യാത്രക്കാർക്ക് ഇരിക്കാൻ പുതിയ കസേര, എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതടക്കം നവീകരണത്തിൽ ഉൾപെടുത്തി. എൻക്വയറി സെന്ററുകളും ആധുനികവത്കരിക്കുന്നുണ്ട്. വൃത്തി ഹീനമായ ടോയിലറ്റുകൾ എന്ന നിരന്തര പ്രശ്‌നത്തിനും പരിഹാരമാവുകയാണ്.

അഞ്ച് ലക്ഷം രൂപക്ക് വീതം നിർമിച്ച നാല് സ്മാർട്ട് ടോയിലറ്റുകൾ പൊതുജനത്തിന് ഏപ്രിൽ 3 മുതൽ തുറന്നു കൊടുക്കും. സ്മാർട്ട് സിറ്റി പദ്ധതി വഴി 100 കോടി രൂപക്ക് വാങ്ങിയ 113 ഇലക്ട്രിക് ബസുകൾ ഏപ്രിലിൽ എത്തും. സ്വിഫ്റ്റിലേക്ക് വാങ്ങിയ 131 സൂപർ ഫാസ്റ്റ് ബസുകളുടെ ഉദ്ഘാടനം ഏപ്രിൽ 4 ന് മുഖ്യമന്ത്രി നിർവ്വഹിക്കും.

TAGS :

Next Story