Quantcast

കെ.എസ്.ആർ.ടി.സി. ബസിൽ സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവ് പിടിയിൽ

കോഴിക്കോട് സ്വദേശി സവാദിനെ യാണ് ബസ് ജീവനക്കാർ പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറിയത്

MediaOne Logo

Web Desk

  • Published:

    17 May 2023 1:57 AM

ksrtc bus
X

പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചി നെടുമ്പാശേരിയിൽ കെ.എസ്.ആർ.ടി.സി. ബസിൽ സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവ് പിടിയിൽ . കോഴിക്കോട് സ്വദേശി സവാദിനെ യാണ് ബസ് ജീവനക്കാർ പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറിയത്.

തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ട സിനിമാപ്രവർത്തകയോടാണ് യുവാവ് മോശമായി പെരുമാറിയത്. അങ്കമാലിയിൽ നിന്നും കയറിയ ഇയാൾ യുവതി ഇരുന്ന സീറ്റിലിരുന്ന ശേഷം യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിച്ചതായാണ് പരാതി. യുവതി ഒച്ച വച്ചപ്പോൾ ബസിൽ നിന്നും ചാടിയിറങ്ങിയ സവാദിനെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് പിടികൂടുകയായിരുന്നു.



TAGS :

Next Story