കെഎസ്‌ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകർത്ത കേസ്: യുവതിക്ക് ജാമ്യം
46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചു തകർത്തകേസിൽ യുവതിക്ക് ജാമ്യം. കാഞ്ഞിരപ്പള്ളി സ്വദേശി സുലു (26)വിനാണ് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിനും സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിരുന്നു. 46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
ഇന്നലെ ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. കോടിമത നാലുവരിപാതയില്‍ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്തപ്പോൾ സുലുവും അമ്മയും സഞ്ചരിച്ചിരുന്ന കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് കാറിന്റെ ലിവർ ഉപയോഗിച്ച് സുലു ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തത്. തുടർന്ന് ഇരുവരും കാറിൽ കയറി രക്ഷപെടുകയും ചെയ്തു.
തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാവുകയായിരുന്നു.
Adjust Story Font
16