Quantcast

36 മണിക്കൂർ, ജനനായകനൊപ്പം ജനസാഗരത്തിന് സാക്ഷി; വിലാപയാത്രയ്ക്ക് സാരഥിയായ ഡ്രൈവർ

മണിക്കൂറുകൾ നീണ്ട യാത്രയിൽ ക്ഷീണം തോന്നിയില്ലെന്നും മൃതദേഹം വഹിക്കേണ്ടത് കടമയായി തോന്നിയെന്നും ബാബു കൂട്ടിച്ചേർത്തു.

MediaOne Logo

Web Desk

  • Published:

    21 July 2023 2:28 AM GMT

36 മണിക്കൂർ, ജനനായകനൊപ്പം ജനസാഗരത്തിന് സാക്ഷി; വിലാപയാത്രയ്ക്ക് സാരഥിയായ ഡ്രൈവർ
X

കോട്ടയം: ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തെ പുതുപ്പള്ളി വീട്ടിലേക്കെത്തിക്കാൻ 36 മണിക്കൂർ സമയമെടുത്തു. ഇത്രയും ദൂരം ഉമ്മൻചാണ്ടിക്ക് ലഭിച്ച സനേഹാദരങ്ങൾക്ക് മുഴുവൻ സാക്ഷിയായ ഒരാളുണ്ട്. വിലാപയാത്രയിലെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഡ്രൈവർ ബാബു.

രാത്രിയോ പകലോ എന്നില്ലാതെ കനത്ത മഴയത്ത് പ്രിയനേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ ജനം മണിക്കൂറുകളോളം കാത്തിരുന്നത് കണ്ണുനിറയ്ക്കുന്ന കാഴ്ചയാണെന്ന് ബാബു പറയുന്നു. ജനനിബിഡമായിരുന്നു വഴികൾ, റോഡ് കാണാൻ പോലും സാധിച്ചിരുന്നില്ല, ഇത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ, ഉമ്മൻചാണ്ടിയെപ്പോലെ ഒരു നല്ല മനുഷ്യന്റെ ഭൗതികശരീരം വഹിക്കാൻ സാധിച്ചത് സൗഭാഗ്യമാണെന്നും ബാബു പറഞ്ഞുവെക്കുന്നു.

"ഉമ്മൻചാണ്ടി എന്ന നേതാവ് ആരായിരുന്നു എന്നതിന് തെളിവാണ് ആ ജനക്കൂട്ടം. സ്ത്രീകളും കുട്ടികളുമൊക്കെ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു. അത് കാണുമ്പോൾ തന്നെ സങ്കടം തോന്നും. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത യാത്രയയപ്പാണത്"- ബാബു പറയുന്നു. മണിക്കൂറുകൾ നീണ്ട യാത്രയിൽ ക്ഷീണം തോന്നിയില്ലെന്നും മൃതദേഹം വഹിക്കേണ്ടത് കടമയായി തോന്നിയെന്നും ബാബു കൂട്ടിച്ചേർത്തു.

അർധരാത്രി 12 മണിയോടെയാണ് ഉമ്മൻചാണ്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. കുടുംബത്തിന്റെ പ്രത്യേക ആവശ്യപ്രകാരം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കിയായിരുന്നു സംസ്‌കാര ചടങ്ങുകൾ. സംസ്‌കാരചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.


TAGS :

Next Story