Quantcast

കെഎസ്ആർടിസി ടിഡിഎഫ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിങ്കളാഴ്ച അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്

MediaOne Logo

Web Desk

  • Updated:

    4 Feb 2025 3:25 AM

Published:

4 Feb 2025 1:02 AM

കെഎസ്ആർടിസി ടിഡിഎഫ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
X

തിരുവനന്തപുരം: കെഎസ്ആർടിസി ടിഡിഎഫ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ സമരവുമായി മുന്നോട്ടു പോകാന്‍ ജീവനക്കാർ തീരുമാനിച്ചത്.

12 ആവശ്യങ്ങളുന്നയിച്ചാണ് ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നത്. ബസുകളെ സർവീസിന് ഇറക്കാൻ അനുവദിക്കില്ലെന്നും തടയുമെന്നുമാണ് നേതാക്കൾ അറിയിച്ചത്. ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ടിഡിഎഫ് പണിമുടക്കുന്നത്.

അർധരാത്രി തുടങ്ങിയ പണിമുടക്കിൽ തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് തടഞ്ഞു. ബദൽഡ്രൈവർമാരെ കൂടുതലായി ഉപയോഗിച്ചുകൊണ്ട് സർവീസ് നടത്താനാണ് മാനേജ്മെൻറ് തീരുമാനം. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story