കെ.എസ്.ആർ.ടി.സി ഒക്ടോബർ മാസത്തെ പെൻഷൻ അനുവദിച്ചു
ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ ഈ മാസം 30ന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഒക്ടോബർ മാസത്തെ പെൻഷൻ അനുവദിച്ചു. 70 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. നവംബർ മാസത്തെ തുക അനുവദിച്ചിട്ടില്ല. ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ ഈ മാസം 30ന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നവകേരള സദസ്സിന് മുമ്പ് മൂന്ന് മാസത്തെ പെൻഷൻ മുടക്കമുണ്ടായിരുന്നു. ഇതിൽ സെപ്റ്റംബർ മാസത്തെ പെൻഷൻ നേരത്തെ നൽകിയിരുന്നു. എന്നാൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ നൽകുന്നതിൽ തീരുമാനമുണ്ടായിരുന്നില്ല. ഇതിനിടയിൽ പെൻഷനേഴ്‌സ് സംഘടന ഹൈക്കോടതിയിൽ കോടതീയലക്ഷ്യ ഹരജി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കോടതി എത്രയും പെട്ടെന്ന് തന്നെ ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ ഈ മാസം 30ന് മുമ്പ് നൽകാൻ ഉത്തരവിട്ടത്. കെ.എസ്.ആർ.ടി.സിയിൽ 45000ത്തോളം പെൻഷൻക്കാരാണുള്ളത്.
Next Story
Adjust Story Font
16