Quantcast

ശമ്പളം നല്‍കിയില്ല; കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ സൂചന പണിമുടക്ക് തുടങ്ങി

താഗത മന്ത്രിയുമായി ഇന്നലെ ചർച്ച നടത്തിയെങ്കിലും പത്താം തീയതി മാത്രമേ ശമ്പള വിതരണം തുടങ്ങാൻ കഴിയുകയുള്ളുവെന്നാണ് സർക്കാർ അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-05-06 01:55:30.0

Published:

6 May 2022 12:53 AM GMT

ശമ്പളം നല്‍കിയില്ല; കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ സൂചന പണിമുടക്ക് തുടങ്ങി
X

കൊച്ചി: ശമ്പളം നൽകാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളും എ.ഐ.ടി.യു.സിയും 24 മണിക്കൂർ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഗതാഗത മന്ത്രിയുമായി ഇന്നലെ ചർച്ച നടത്തിയെങ്കിലും പത്താം തീയതി മാത്രമേ ശമ്പള വിതരണം തുടങ്ങാൻ കഴിയുകയുള്ളുവെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സംഘടനകൾ. എല്ലാ മാസവും അഞ്ചിന് മുൻപ് ശമ്പള വിതരണം നടത്തുമെന്ന് ഉറപ്പ് നൽകണമെന്നും പ്രതിപക്ഷ യൂണിയനുകൾ ആവശ്യപ്പെടുന്നു. സി.ഐ.ടി.യു പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എന്നാൽ സി.ഐ.ടി.യുവിലെ ഒരു വിഭാഗം സമരത്തിന് അനുകൂലമായി നിലപാടറിയിച്ചിട്ടുണ്ട്.

അതേസമയം കാലാവധി കഴിഞ്ഞ 920 ബസുകളാണ് നിലവിൽ കണ്ടം ചെയ്യാനുളളതെന്ന് കെ.എസ്.ആർ.ടി.സി.ഹൈക്കോടതിയെ അറിയിച്ചു. ഇതിൽ 681 സാധാരണ ബസുകളും 239 ജനറം ബസുകളുമാണ്. 10 വർഷം മുതൽ 19 വർഷം വരെ സർവ്വീസ് നടത്തിയ ബസുകളാണ് കണ്ടം ചെയ്യുന്നതെന്നും വിശദീകരണം. കണ്ടം ചെയ്യുന്ന ബസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതനുസരിച്ചാണ് സർക്കാർ വിശദീകരണം. കാസർകോട് സ്വദേശിയായ എൻ.രവീന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹരജിയിലായിരുന്നു കോടതി വിശദാംശങ്ങൾ തേടിയത്.

കണ്ടം ചെയ്യുന്നതിന് മുന്‍പ് ബസുകളുടെ എന്‍ജിന്‍,ഗിയര്‍ ബോക്സ്,ബാറ്ററി തുടങ്ങിയവയുടെ പാര്‍ട്സുകള്‍ എടുക്കും. ബസുകള്‍ കണ്ടം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയ്ക്കും രൂപം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം 750 ബസുകള്‍ പുതിയതായി ലഭിക്കും എന്നാണ് കരുതുന്നത്. ഇവ പാര്‍ക്ക് ചെയ്യാന്‍ സ്ഥലവും ആവശ്യമാണെന്നതും കണക്കിലെടുത്താണ് ബസുകള്‍ കണ്ടം ചെയ്യുന്നത്. കണ്ടം ചെയ്യുന്ന ബസുകളില്‍ ഏറെയും തേവര,പാറശാല,ഇഞ്ഞക്കല്‍,ചടയമംഗലം,ആറ്റിങ്ങല്‍,കായംകുളം,ചേര്‍ത്തല,ചിറ്റൂര്‍,ചാത്തന്നൂര്‍,കാഞ്ഞങ്ങാട്,എടപ്പാള്‍ എന്നിവിടങ്ങളിലെ യാര്‍ഡുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും വിശദീകരണത്തിൽ പറയുന്നു.ഹരജി ഇന്ന് വീണ്ടും കോടതി പരിഗണിക്കും.



TAGS :

Next Story