ഇന്ധനക്ഷമതാ പുരോഗതി: കെഎസ്ആർടിസിക്ക് ദേശീയ പുരസ്‌കാരം | KSRTC wins Sanrakshan Kshamta Mahotsav (SAKSHAM) National Award for Evidence for Fuel Efficiency

ഇന്ധനക്ഷമതാ പുരോഗതി: കെഎസ്ആർടിസിക്ക് ദേശീയ പുരസ്‌കാരം

മൂന്നു ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്‌കാരം

MediaOne Logo

Web Desk

  • Updated:

    8 April 2022 12:48 PM

Published:

8 April 2022 12:25 PM

ഇന്ധനക്ഷമതാ പുരോഗതി: കെഎസ്ആർടിസിക്ക് ദേശീയ പുരസ്‌കാരം
X

തിരുവനന്തപുരം: ഇന്ധനക്ഷമതാ പുരോഗതിക്ക് കേന്ദ്ര സർക്കാരിന് കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ ഏർപ്പെടുത്തിയ സാക്ഷം (Sanrakshan Kshamta Mahotsav (SAKSHAM) ദേശീയ പുരസ്‌കാരം കെഎസ്ആർടിസിക്ക് ലഭിച്ചു. 3000 ബസുകളിൽ കൂടുതൽ ഓപ്പറേറ്റ് ചെയ്യുന്ന സംസ്ഥാന ഗതാഗത കോർപ്പറേഷൻ ( റൂറൽ ) വിഭാഗത്തിൽ 2020- 21 വർഷത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇന്ധനക്ഷമതാ പുരോഗതി കൈവരിച്ചതിനുള്ള ദേശീയ തലത്തിലുള്ള രണ്ടാം സ്ഥാനമാണ് കെഎസ്ആർടിസി കരസ്ഥമാക്കിയത്. മൂന്നു ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്‌കാരം. ഈ മാസം 11 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയിൽ നിന്ന് കെഎസ്ആർടിസി പുരസ്‌കാരം ഏറ്റുവാങ്ങും.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായി സംരക്ഷൻ ക്ഷമത മഹോത്സവ് (SAKSHAM) എല്ലാവർഷവും നടത്തി വരുന്നുണ്ട്. ഈ വർഷം SAKSHAM 2022 ന്റെ ഭാഗമായി രാജ്യത്തെ സംസ്ഥാന പൊതു ഗതാഗത കോർപ്പറേഷനുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഇന്ധന ക്ഷമത കൈവരിക്കുന്ന ഗതാഗത കോർപ്പറേഷനുകൾക്കാണ് ദേശീയ തലത്തിൽ ഈ പുരസ്‌കാരം നൽകുന്നത്.

KSRTC wins Sanrakshan Kshamta Mahotsav (SAKSHAM) National Award for Evidence for Fuel Efficiency

TAGS :

Next Story