Quantcast

കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്കൂള്‍ യാഥാര്‍ഥ്യത്തിലേക്ക്; ജൂണ്‍ ആറിന് ഉദ്ഘാടനം ചെയ്തേക്കും

ഘട്ടം ഘട്ടമായി 22 ഇടത്ത് സ്കൂളുകള്‍ തുടങ്ങാനാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2024-05-26 08:12:19.0

Published:

26 May 2024 8:08 AM GMT

KSRTC,Driving School ,K.B. Ganesh Kumar,കെ.എസ്.ആര്‍.ടി.സി,ഡ്രൈവിങ് സ്കൂള്‍ ,
X

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്കൂള്‍ യാഥാര്‍ഥ്യത്തിലേക്ക്.അടുത്ത മാസം 6ന് ഉദ്ഘാടനം ചെയ്തേക്കും.ഘട്ടം ഘട്ടമായി 22 ഇടത്ത് സ്കൂളുകള്‍ തുടങ്ങാനാണ് തീരുമാനം. ഡ്രൈവിങ് സ്കൂള്‍ പ്രതിഷേധം ഇരമ്പിയ സമയത്താണ് കെ.എസ്.ആര്‍.ടി.സിയുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിങ് സ്കൂള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചത്. അല്‍പമൊന്ന് വൈകിയെങ്കിലും ഡ്രൈവിങ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. ജൂണ്‍ ആറിന് തിരുവനന്തപുരത്തെ സ്വിഫ്റ്റ് ആസ്ഥാനമായ ആനയറയില്‍ ആദ്യ സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.

ഇപ്പോള്‍ വഹിക്കേണ്ടിവരുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കാനാകുമെന്നതാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്കൂളുകളുടെ പ്രത്യേകത. 22 ഇടത്താണ് സ്കൂളുകള്‍ തുടങ്ങുന്നത്. എച്ച് എടുക്കാനുള്ള സ്ഥലം ആദ്യം ഒരുക്കും. പിന്നാലെ ഡ്രൈവിങ് സിമുലേറ്റര്‍ അടക്കം നൂതന സാങ്കേതിക വിദ്യകളെല്ലാം സ്ഥാപിക്കും. മലപ്പുറം എടപ്പാളിലാണ് ആദ്യ സ്കൂള്‍ തുടങ്ങാന്‍ ഉദ്ദേശിച്ചതെങ്കിലും ആനയറയില്‍ സ്ഥലമൊരുക്കാന്‍ കഴിഞ്ഞതിനാല്‍ ഉദ്ഘാടനം ഇങ്ങോട്ട് മാറ്റിയത്.

TAGS :

Next Story