Quantcast

'നരഭോജികള്‍ നരഭോജികള്‍ തന്നെ, അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും'; ശശി തരൂരിനെതിരെ കെഎസ്‌യുവിന്റെ പേരിൽ പോസ്റ്റർ

ശശി തരൂരിന്റെ ഓഫീസിന് മുന്നിലാണ് കെഎസ്‌യുവിന്റെ പേരിൽ പോസ്റ്റർ പതിച്ചത്

MediaOne Logo

Web Desk

  • Updated:

    17 Feb 2025 5:02 PM

Published:

17 Feb 2025 4:44 PM

നരഭോജികള്‍ നരഭോജികള്‍ തന്നെ, അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും; ശശി തരൂരിനെതിരെ കെഎസ്‌യുവിന്റെ പേരിൽ പോസ്റ്റർ
X

തിരുവനന്തപുരം: ഫേസ്ബുക്കിൽ സിപിഎമ്മിനെതിരായ നരഭോജി പരാമർശം പിൻവലിച്ചതിനെതിരെ ശശി തരൂരിന്റെ ഓഫീസിന് മുന്നിൽ കെഎസ്‌യുവിന്റെ പേരിൽ പോസ്റ്റർ.

'നരഭോജികൾ നരഭോജികൾ തന്നെയാണ്, അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും. ശുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവർ കമ്മ്യൂണിസ്റ്റ് നരഭോജികൾ കൊന്നുതള്ളിയ സഹോദരങ്ങൾ' എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റായിരുന്നു ശശി തരൂർ നീക്കം ചെയ്തത്. പോസ്റ്റിൽ തരൂർ സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ചിരുന്നു. എന്നാൽ സിപിഎമ്മിന്റെ പേര് പോലും പരാമർശിക്കാതെയുള്ള പോസ്റ്റാണ് തരൂർ പകരം ഇട്ടത്. കേരളത്തിലെ വ്യവസായ സൗഹാർദ അന്തരീക്ഷത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തെയും പുകഴ്ത്തിയ ലേഖനമുണ്ടാക്കിയ വിവാദം തുടരുന്നതിനിടയിലാണ് തരൂർ പോസ്റ്റ് നീക്കം ചെയ്തത്.

TAGS :

Next Story