Quantcast

വിമർശനങ്ങൾക്ക് പിന്നാലെ കെ.എസ്.യുവിൽ രാജി; വിവാഹിതരായ സംസ്ഥാന വൈസ് പ്രസിഡന്‍റുമാര്‍ രാജിവച്ചു

വിവാഹം കഴിച്ചവർ ആയിരുന്നതിനാൽ വൈസ് പ്രസിഡന്‍റുമാരായി തുടരുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-23 07:02:11.0

Published:

23 April 2023 6:13 AM GMT

KSU State vice president
X

അനന്തനാരായണന്‍/വിശാഖ് പത്തിയൂര്‍

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമാര്‍ രാജിവെച്ചു. എച്ച്.അനന്തനാരായണൻ , വിശാഖ് പത്തിയൂർ എന്നിവരാണ് രാജിവെച്ചത്. വിവാഹം കഴിച്ചവർ ആയിരുന്നതിനാൽ വൈസ് പ്രസിഡന്‍റുമാരായി തുടരുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.സംഘടനയെ വിവാദത്തിലേക്ക് കൊണ്ടുപോകാൻ താല്‍പര്യമില്ലെന്ന് രാജി വെച്ചവർ പറഞ്ഞു.

വിശാഖ് പത്തിയൂരിന്‍റെ കുറിപ്പ്

കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും രാജിവെക്കുന്നു. പുനസംഘടനയുമായി ബന്ധപ്പെട്ട പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് രാജി. വിവാഹം കഴിഞ്ഞവരെ ഭാരവാഹികൾ ആക്കി വെക്കുവാൻ ഒരു വിഭാഗം നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നും സംഘടനയെ നവമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മോശപ്പെട്ട തരത്തിലുള്ള വാർത്തകൾ വരുന്നത് സംഘടനയ്ക്ക് ഉചിതമല്ല എന്നതിന്‍റെ ബോധ്യത്തിലുമാണ് ഇങ്ങനെയൊരു തീരുമാനം. കഴിഞ്ഞ നാളുകളിൽ നിങ്ങൾ നൽകിയ പിന്തുണകൾക്ക് നന്ദി.

അനന്ത നാരായണന്‍റെ കുറിപ്പ്

ഈ മാസം 8-ാം തിയതി എൻ.എസ്. യു.ഐ ദേശീയ കമ്മിറ്റി കേരള വിദ്യാർഥി യൂണിയൻറെ വൈസ് പ്രസിഡണ്ടായി എന്നെ നിയമിക്കുകയുണ്ടായി. എല്ലാ മാനദണ്ഡങ്ങൾക്കുള്ളിൽ ആണെങ്കിലും ഞാൻ അടക്കമുള്ള ചില ഭാരവാഹികൾ വിവാഹം കഴിഞ്ഞവരാണ് എന്ന പേരിൽ കേരളത്തിൽ കഴിഞ്ഞ ആഴ്ചകളിലായി പാർട്ടിക്ക് അകത്തും പുറത്തുമായി ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ 13 വർഷമായി ഞാൻ പ്രവർത്തിച്ചുവരുന്ന പ്രസ്ഥാനത്തിനെ ഒരു വിവാദത്തിലേക്ക് കൊണ്ടുപോവാൻ ആഗ്രഹിക്കാത്തത് കൊണ്ട് എന്നെ ഏൽപ്പിച്ച കേരള വിദ്യാർത്ഥി യൂണിയന്റെ വൈസ് പ്രസിഡൻറ് എന്ന ഉത്തരവാദിത്വം ഞാൻ രാജിവെച്ച് ഒഴിയുന്നു. എന്നിൽ വിശ്വാസം അർപ്പിച്ച് എന്നെ ഈ ചുമതല ഏൽപ്പിച്ച പാർട്ടിക്കും നേതാക്കൾക്കും , ഇക്കാലം അത്രയും എന്നോടൊപ്പം സഹകരിച്ച് എൻ്റെ കൂടെ പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും എൻ്റെ നന്ദി.



TAGS :

Next Story