Quantcast

'ലിമ തഖൂലൂന മാലാ തഫ്അലൂൻ'; നിയമസഭയിൽ ഖുർആൻ ഉദ്ധരിച്ച് കെ.ടി ജലീലിന്റെ പ്രസംഗം

മലപ്പുറത്തെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ അധികാരം കയ്യിലുള്ളപ്പോൾ ലീ​ഗ് ഒന്നും ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജലീലിന്റെ പ്രസം​ഗം.

MediaOne Logo

Web Desk

  • Published:

    26 Jun 2024 1:41 PM GMT

KT Jaleel assembly speech quoting quran
X

തിരുവനന്തപുരം: നിയമസഭയിൽ ഖുർആൻ വചനം ഉദ്ധരിച്ച് കെ.ടി ജലീലിന്റെ പ്രസംഗം. ധനാഭ്യർഥന ചർച്ചയിൽ മലപ്പുറത്തെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ മുസ്‌ലിം ലീഗ് അധികാരം കയ്യിലുള്ളപ്പോൾ ഒന്നും ചെയ്തില്ലെന്നായിരുന്നു ജലീലിന്റെ ആരോപണം. അന്ന് ഒന്നും ചെയ്യാത്തവർക്ക് ഇപ്പോൾ അധിക സീറ്റ് ആവശ്യപ്പെടാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 'നിങ്ങൾ ചെയ്യാത്ത കാര്യം നിങ്ങൾ പറയരുത്, അതിനെക്കാൾ വലിയ പാപം മറ്റൊന്നില്ല' എന്ന് അർഥം വരുന്ന ഖുർആൻ വചനം ജലീൽ ഉദ്ധരിച്ചത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2015-16ൽ സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം 25,000 ആയിരുന്നു. എന്നാൽ 2023-24 അധ്യയന വർഷത്തിൽ സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം 12,000 ആയി കുറഞ്ഞു. അത് ചെയ്ത ശിവൻകുട്ടിയെ അഭിനന്ദിക്കാൻ പ്രതിപക്ഷം തയ്യാറാകണം. 185 പ്ലസ് ടു സ്‌കൂളുകൾ മലബാറിൽ മാത്രമായി അനുവദിച്ച എം.എ ബേബിയേയും ഓർക്കണം.

11, 12 ക്ലാസിൽ മാത്രം മലപ്പുറത്തെ കുട്ടികൾ സർക്കാർ സ്‌കൂളിൽ പഠിച്ചാൽ മതിയോ എന്നും ജലീൽ ചോദിച്ചു. ഒന്ന് മുതൽ 10 വരെ അൺ എയ്ഡഡ് സ്‌കൂളിൽ പഠിക്കുന്ന മലപ്പുറത്തെ കുട്ടികളുടെ എണ്ണം 93,000ൽ അധികമാണ്. 10 വരെ ഫീസ് കൊടുത്തു പഠിക്കുന്നവരാണ് പ്ലസ് വണ്ണിൽ പൊതുവിദ്യാലയത്തിലേക്ക് വരുന്നത്. ഈ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് കൊണ്ടുവരാൻ കാമ്പയിൻ നടത്താൻ ഇപ്പോൾ പ്ലസ് വൺ സീറ്റിന് സമരം ചെയ്യുന്നവർ തയ്യാറുണ്ടോ എന്നും ജലീൽ ചോദിച്ചു. ഇപ്പോൾ സമരം ചെയ്യുന്ന സംഘടനകൾക്കെല്ലാം അൺ എയ്ഡഡ് സ്‌കൂളുകളുണ്ട്. അവരെല്ലാം വിദ്യാഭ്യാസ കച്ചവടം നടത്തുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.

TAGS :

Next Story