'ചാണ്ടി ഉമ്മൻ... നിങ്ങളുടെ ശത്രുക്കൾ കൂടെ ഇരിക്കുന്നവർ, സോളാറിന് പിന്നിൽ കോൺഗ്രസുകാർ: കെ.ടി ജലീൽ
വ്യക്തിഹത്യയോട് യോജിക്കാത്തവരാണ് ഇടതുപക്ഷം. സി ബി ഐ റിപ്പോർട്ടിലെവിടെയും ഇടത് ഗൂഢാലോചനയെന്ന് പറയുന്നുണ്ടോ? ഉണ്ടെങ്കിൽ അത് ഉദ്ധരിക്കൂവെന്ന് ഷാഫി പറമ്പിലിനോട് കെ ടി ജലീൽ ചൊദിച്ചു
തിരുവനന്തപുരം: സോളാർ ഗൂഢാലോചനയിൽ നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി കെ ടി ജലീൽ. നിങ്ങളുടെ എതിരാളികൾ നിങ്ങളുടെ കൂട്ടത്തിൽ തന്നെയാണുള്ളതെന്ന് ചാണ്ടി ഉമ്മനോട് കെ.ടി ജലീല്‍ പറഞ്ഞു. സോളാർ കേസിന്റെ ശില്‍പികള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും ജലീല്‍ ആരോപിച്ചു.
വിവാദങ്ങളിൽ ഇടതുപക്ഷ മാധ്യമങ്ങൾ സ്വീകരിച്ച സമീപനം നിഷ്പക്ഷമായി വിലയിരുത്തണം. ഏഷ്യാനെറ്റാണ് കത്ത് പുറത്ത് വിട്ടത്. ഉമ്മൻ ചാണ്ടി കേസ് കൊടുത്തത് ഏഷ്യാനെറ്റിന് എതിരെയാണ്. സോളാർ രക്തത്തിൽ ഇടത് പക്ഷത്തിന് എന്ത് പങ്കാണുള്ളത് ? വ്യക്തിഹത്യയോട് യോജിക്കാത്തവരാണ് ഇടതുപക്ഷം. സി ബി ഐ റിപ്പോർട്ടിലെവിടെയും ഇടത് ഗൂഢാലോചനയെന്ന് പറയുന്നുണ്ടോ? ഉണ്ടെങ്കിൽ അത് ഉദ്ധരിക്കൂവെന്ന് ഷാഫി പറമ്പിലിനോട് കെ ടി ജലീൽ ചൊദിച്ചു.
പരാതി നൽകിയ മല്ലേലിൽ ശ്രീധരൻ നായർ സിപിഎം അംഗമാണോ? പരാതി കൊടുക്കുമ്പോൾ ശ്രീധരൻ നായർ കോൺഗ്രസ് അംഗമായിരുന്നു. ജിക്കു മോൻ രാജിവെച്ചത് പിണറായിയുടെ ഓഫീസിൽനിന്നല്ല. സലീം രാജിനെ അറസ്റ്റ് ചെയ്തത് പിണറായിയുടെ പോലീസല്ല, തിരുവഞ്ചൂരിന്റെ പോലീസാണ്. ശിവരാജൻ കമീഷന്റെ റിപ്പോർട്ടല്ലേ നാട്ടിൽ പാട്ടാക്കിയത്. കമീഷന്റെ കാലാവധി പല തവണ UDF സർക്കാർ നീട്ടി നൽകിയില്ലേ. ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല.കോൺഗ്രസിനാണ് പങ്കെന്നും കെ ടി ജലീൽ സഭയിൽ പറഞ്ഞു.
വ്യാജ കത്തുകളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവർ മാപ്പ് പറയണമെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടി. ഇങ്ങനൊയൊക്കെ ഉള്ള ആരോപണം കേൾക്കേണ്ട ആളായിരുന്നോ ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടി ക്ഷമിച്ചാലും പൊതുസമൂഹം ക്രൂരതയ്ക്ക് മാപ്പ് തരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Adjust Story Font
16