Quantcast

ഇന്നസെൻറിൻറെ മൃതദേഹത്തിനരികിൽ പൊട്ടിക്കരഞ്ഞ് നടൻ കുഞ്ചൻ

കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇന്നസെന്റിന്റെ പൊതുദർശനം നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-27 06:22:15.0

Published:

27 March 2023 4:36 AM GMT

innocent, innocent death, ഇന്നസെന്‍റ്, kunjan
X

തങ്ങളുടെ സഹപ്രവർത്തകനെ ഒരു നോക്കുകാണാൻ സിനമാ മേഖലയിലെ നിരവധി പേരാണ് കൊച്ചി കടവന്ത്രയിലെ ഇൻഡോർ സ്‌റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നടൻ മമ്മൂട്ടി, സിദ്ദിഖ്, മുകേഷ്, വിനീത്, ബാബുരാജ്, ഹരിശ്രി അശോകൻ, ഷാജോൺ, നടി മുക്ത തുടങ്ങി ഒട്ടനവധിപേർ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹത്തിനകിരിലെത്തിയ നടൻ കുഞ്ചന് സങ്കടം അടക്കാനായില്ല. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചെങ്കിലും ചേതനയറ്റ തന്റെ സുഹൃത്തിന്റെ മുൻപിലെത്തിയപ്പോൾ കുഞ്ചൻ പൊട്ടിക്കരഞ്ഞു.

റാംജി റാവു സ്പീക്കിങ്, അഴകിയ രാവണൻ, ആറാം തമ്പുരാൻ, ഉസ്താദ്, വിയറ്റ്‌നാം കോളനി, വെള്ളാനകളുടെ നാട്, ആവനാഴി, തസ്‌കരവീരൻ,വല്യേട്ടൻ, കോട്ടയം കുഞ്ഞച്ചൻ,ഗജകേസരിയോഗം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു വേഷമിട്ടിട്ടുണ്ട്.

കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇന്നസെന്റിന്റെ പൊതുദർശനം നടക്കുന്നത്. ഒരുമണി വരെയാണ് സ്റ്റേഡിയത്തിൽ പൊതുദർശന ചടങ്ങളുകൾ നടക്കുക. ശേഷം വിലാപയാത്രയായി ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിലായിരിക്കും പൊതുദർശനം. നാളെ രാവിലെ പത്തുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം.

ന്യൂമോണിയ ബാധിച്ച് ഈ മാസം നാലിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ മരുന്നിനോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമാവുകയായിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഒരാഴ്ചയോളം ജീവൻ നിലനിർത്തിയത്. അപ്പോഴും പ്രതീക്ഷയോടെ ആരാധക ലോകം കാത്തിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും വന്ന വാർത്തകൾ ശുഭസൂചകമായിരുന്നില്ല.

രാത്രി ചേർന്ന മെഡിക്കൽ ബോർഡ് യോഗം ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് വിലയിരുത്തി. മന്ത്രിമാരും ചലച്ചിത്രമേഖലയിലെ പ്രമുഖരും രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. പ്രതീക്ഷയോടെ ആരാധകരും ആശുപത്രിക്ക് മുന്നിൽ കാവൽ നിന്നു. രാത്രി പത്തേമുക്കാലോടെ മന്ത്രി പി. രാജീവ് മഹാനടന്റെ വിയോഗ വാർത്തയറിയിച്ചു.

TAGS :

Next Story