Quantcast

കുവൈത്ത് ദുരന്തം; ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നൽകാത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ദുരന്തത്തിൽ മരിച്ചവർക്ക് നിയമസഭ ചരമോപചാരമർപ്പിച്ചു

MediaOne Logo

Web Desk

  • Published:

    19 Jun 2024 1:07 PM GMT

The Chief Minister sent letter to the Prime Minister
X

തിരുവനന്തപുരം: കുവൈത്ത് ദുരന്ത സമയത്ത് ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നൽകാത്തതിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്രനടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ദുരന്തത്തിൽ മരിച്ചവർക്ക് നിയമസഭ ചരമോപചാരമർപ്പിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനും പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങൾ ഏകോപിപ്പിക്കാനുമാണ് ആരോഗ്യമന്ത്രിയെ കുവൈത്തിലേക്ക് വിടാൻ മന്ത്രിസഭ തീരുമാനമെടുത്തത്. എന്നാൽ കേന്ദ്രത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതുകൊണ്ട് മന്ത്രിക്ക് പോകാനായില്ല. ഇതിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.

സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അവഗണിച്ചു. ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് നടപടി. ദുരന്ത സാഹചര്യങ്ങളിൽ മറ്റു രാഷ്ട്രീയം നോക്കരുത് എന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദേശകാര്യമന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നടപടി തെറ്റായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story