കെ.വി തോമസിനെ പുറത്താക്കൽ; തീരുമാനത്തിന് എ.ഐ.സി.സി അംഗീകാരം നൽകിയെന്ന് കെ.സി വേണുഗോപാൽ
' കെ.വി തോമസ് തുടർച്ചയായി അച്ചടക്കം ലംഘിച്ചു'
ഡൽഹി: കെ.വി തോമസിനെ പുറത്താനുള്ള കെ.പി.സി.സി തീരുമാനത്തിന് ദേശീയ നേതൃത്വം അംഗീകാരം നൽകിയിരുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നടപടി എടുക്കുന്നതിന് മുമ്പ് കെ.പി.സി.സി എഐ.സി.സിയുമായി ബന്ധപ്പെട്ടിരുന്നു. എഐ.സി.സിയുടെ അനുമതിയോടെയാണ് നടപടിയെടുത്തതതെന്നും അദ്ദേഹം പറഞ്ഞു.
' കെ.വി തോമസ് തുടർച്ചയായി അച്ചടക്കം ലംഘിച്ചു.തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചാൽ വേറെ ഒരു മാർഗവുമില്ല. കോൺഗ്രസുകാരനാണെന്ന് പറഞ്ഞ് എൽ.ഡി.എഫിന്റെ പരിപാടിക്ക് പോയാൽ പിന്നെ വേറെന്താണ് ചെയ്യുകയെന്നും കോൺഗ്രസുകാരനാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16