Quantcast

കാസർകോട് ഭീമനടിയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു

റിട്ട. അധ്യാപിക ലതയെയാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    3 Aug 2022 8:03 AM GMT

കാസർകോട് ഭീമനടിയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു
X

കാസർകോട്: ഭീമനടിയിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഭീമനടി സ്വദേശിനിയും റിട്ട. അധ്യാപികയുമായ ലതയെയാണ് കാണാതായത്.

വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി കൂരാക്കുണ്ടിൽ താമസിക്കുന്ന രവീന്ദ്രന്റെ ഭാര്യയാണ് ലത. ഈ പ്രദേശത്ത് രാവിലെ മുതൽ തന്നെ ശക്തമായ മഴയാണ് പെയ്യുന്നത്.

വെള്ളരിക്കുണ്ട് താലൂക്കിലെ മരുതോം വനത്തിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഉരുൾപൊട്ടലിൽ വെള്ളം ഒലിച്ചിറങ്ങി താഴ്ന്ന പ്രദേശമാകെ വെള്ളത്തിനടിയിലായിട്ടുണ്ട്. പാലങ്ങളും ആ മുങ്ങി പോകുന്ന ഒരു സാഹചര്യമുണ്ടായി. റോഡ് ഗതാഗതവും ആ താറുമാറായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്തുള്ള പ്രദേശത്താണ് ലതയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. അവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴ ഒഴിയുകയാണ്. മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട്പി ൻവലിച്ചിട്ടുണ്ട്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.

. പത്തനംതിട്ട ആലപ്പുഴ തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ തുടങ്ങി എട്ട് ജില്ലകളിലാണ്‌ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചത്‌ . തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.

ഇരുപത് കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേക്ക് മാറ്റിപാർപ്പിച്ചു. 14 പേരാണ് മഴക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് മരിച്ചത്.

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു. ഡാമുകൾ സുരക്ഷിതമാണ്. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എൻഡിആർഎഫ് സംഘം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story