Quantcast

ലക്ഷദ്വീപിൽ മെഡിക്കൽ ഓഫീസർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ദ്വീപ് അഡ്മിനിസ്ട്രേഷൻ; പ്രതിഷേധം

നാഷണൽ ഹെൽത്ത് മിഷൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ കീഴിൽ ജോലി ചെയ്തിരുന്ന മൂന്ന് ഡോക്ടർമാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.

MediaOne Logo

Web Desk

  • Updated:

    2024-12-25 07:39:39.0

Published:

25 Dec 2024 6:09 AM GMT

ലക്ഷദ്വീപിൽ മെഡിക്കൽ ഓഫീസർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ദ്വീപ് അഡ്മിനിസ്ട്രേഷൻ; പ്രതിഷേധം
X

കോഴിക്കോട്: ലക്ഷദ്വീപിൽ മെഡിക്കൽ ഓഫീസർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ദ്വീപ് അഡ്മിനിസ്ട്രേഷൻ. നാഷണൽ ഹെൽത്ത് മിഷൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ കീഴിൽ ജോലി ചെയ്തിരുന്ന മൂന്ന് ഡോക്ടർമാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നാണ് അഡ്മിനിസ്ട്രേഷന്റെ വിശദീകരണം.

നാഷണൽ ഹെൽത്ത് മിഷന്റെയും നാഷണൽ ആയുഷ് മിഷന്റെയും കീഴിൽ ജോലി ചെയ്തിരുന്ന ആയുർവേദ, ഹോമിയോ ഡോക്ടർമാരായ മൂന്ന് മെഡിക്കൽ ഓഫീസർമാരെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പൊടുന്നനെ പിരിച്ചുവിട്ടത്.

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കിൽത്താൻ ദ്വീപിലെ ആയുർവേദ ഡോക്ടർ എം.കെ അബ്ദുറഹിമാൻ, കടമത്ത് ദ്വീപിലെ ആയുർവേദ ഡോക്ടർ പി.പി. മുത്തുക്കോയ, നാഷണൽ ആയുഷ് മിഷന് കീഴിൽ അഗത്തിയിൽ സേവനം ചെയ്യുന്ന ഹോമിയോ ഡോക്ടർ വി.കെ ഹനിയ്യ എന്നിവരെ പിരിച്ചുവിട്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്.

കിൽത്താൻ, കടത്ത് , അഗത്തി ദ്വീപുകളിൽ ആകെയുണ്ടായിരുന്ന ആയുർവേദ ഹോമിയോ ഡോക്ടർമാരെ പിരിച്ചുവിട്ടതോടെ ഈ ദ്വീപുകളിലെ സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷ കൂടിയാണ് പ്രതിസന്ധിയിലാകുന്നത്. കഴിഞ്ഞ ദിവസം തലസ്ഥാനമായ കവരത്തിയിൽ ആയുഷ് മിഷന്റെ ആസ്ഥാനത്തെത്തിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിന്റെ നേരിട്ടുള്ള നിർദേശത്തെ തുടർന്നാണ് ഡോക്ടർമാരെ പിരിച്ചുവിട്ടത്.

നിലവിൽ തന്നെ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നാണ് കരാർ ഡോക്ടർമാരെ പിരിച്ചുവിട്ടതിൽ അഡ്മിനിസ്ട്രേഷൻ നൽകുന്ന വിശദീകരണം. കഴിഞ്ഞ രണ്ടു വർഷത്തത്തിനിടെ നൂറു കണക്കിന് കരാർ ജീവനക്കാരെയാണ് ലക്ഷദ്വീപിൽ പിരിച്ചുവിട്ടത്.

Watch Video Report


TAGS :

Next Story