കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കും
സർക്കാർ നിശ്ചയിച്ച ഭൂമി വില അപര്യാപ്തമാണെന്നും കൂടുതൽ പണം അനുവദിക്കണമെന്നും സമരസമിതി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കും. ഭൂവുടമകളുമായുള്ള ചർച്ച നാളെ തുടങ്ങും. കൂടുതൽ നഷ്ടപരിഹാരം വേണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപെട്ടു.
വീട് നഷ്ടപെടുന്ന കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതിനിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കലിനായി മലപ്പുറം കലക്ട്രേറ്റിൽ യോഗം ചേർന്നത്. സർക്കാർ നിശ്ചയിച്ച ഭൂമി വില അപര്യാപ്തതാമാണെന്നും കൂടുതൽ പണം അനുവദിക്കണമെന്നും സമരസമിതി ആവശ്യപെട്ടു.
ഓരോ കുടുംബത്തിനും എത്ര നഷ്ട്പരിഹാരം ലഭിക്കുമെന്ന് ബോധ്യപെടുത്തുമെന്ന് മന്ത്രി വി.അബ്ദു റഹ്‌മാൻ പറഞ്ഞു.
സർവേ നടപടികൾ ഉടൻ ആരംഭിക്കും. അടുത്ത മാസം പകുതിയോടെ എയർപോർട്ട് അതോറിറ്റിക്ക് ഭൂമി കൈമറുന്ന രീതിയിലുള്ള പദ്ധതികളാണ് തയ്യറാക്കുന്നത്. എം.എല്‍.എമാരായ ടി.വി ഇബ്രഹിം , അബ്ദുൽ ഹമീദ് , എയർപോർട്ട് ഡയറക്ടർ, ജില്ലാ കലക്ടർ , സമര സമതി നേതാക്കൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Adjust Story Font
16