വയനാട് കുറിച്യാർമലയിൽ ശക്തമായ മണ്ണിടിച്ചിൽ
2019 ൽ വൻ ഉരുൾപ്പെട്ടലുണ്ടായ ഇടമാണ് കുറിച്ചാർ മല
വയനാട്: പൊഴുതന കുറിച്യാർമലയിൽ ശക്തമായ മണ്ണിടിച്ചിൽ. പാറക്കല്ലുകളും മണ്ണും കനത്തമഴയിൽ തഴേക്ക് ഒലിച്ചിറങ്ങി. മറ്റപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശവാസികളെ ഈ ഭാഗത്തുനിന്നും നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. സംഭവത്തിൽ രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തി.
2019 ൽ വൻ ഉരുൾപ്പെട്ടലുണ്ടായ ഇടമാണ് കുറിച്ചാർ മല. മുൻവർഷങ്ങളിൽ മണ്ണിടിച്ചിലും അപകടവുമുണ്ടായ സ്ഥലത്ത് തന്നെയാണ് ഇപ്പോഴും മണ്ണിടിച്ചിലുണ്ടായത്.
Next Story
Adjust Story Font
16