ഹൈദരലി ശിഹാബ് തങ്ങൾ സമസ്തയ്ക്ക് മുൻഗണന നൽകിയ നേതാവ്: ജിഫ്രി തങ്ങൾ
എന്തെങ്കിലും അധിക്ഷേപങ്ങൾ ഉണ്ടാകേണ്ട സാഹചര്യം ഹൈദരലി തങ്ങളുണ്ടാക്കിയില്ലെന്നും സമസ്തയുടെ ചെറുതും വലുതുമായ സ്ഥാപനങ്ങളെ തങ്ങൾ സ്‌നേഹിച്ചുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സമസ്തയ്ക്ക് മുൻഗണന നൽകിയ നേതാവായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അത് കൊണ്ടാണ് ജനങ്ങൾ അവരെ ആദരിച്ചതെന്നും കോഴിക്കോട്ട് എസ്‌കെഎസ്എസ്എഫ് സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണത്തിൽ ജിഫ്രി തങ്ങൾ പറഞ്ഞു. സുന്നീ ആശയങ്ങളിൽ തീവ്രതയുള്ള നേതാവ് കൂടിയാണ് ഹൈദരലി തങ്ങളെന്നും വിശ്വാസമാണ് ഒരു വിശ്വാസിക്ക് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീനിന്റ് സംരക്ഷണമാണ് വലുതെന്നും പറഞ്ഞു. എന്തെങ്കിലും അധിക്ഷേപങ്ങൾ ഉണ്ടാകേണ്ട സാഹചര്യം ഹൈദരലി തങ്ങളുണ്ടാക്കിയില്ലെന്നും സമസ്തയുടെ ചെറുതും വലുതുമായ സ്ഥാപനങ്ങളെ തങ്ങൾ സ്‌നേഹിച്ചുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
2022 മാർച്ച് ആറിനാണ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡൻറും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡൻറുമായിരുന്നു.
Adjust Story Font
16