Quantcast

കഞ്ചാവ് വിൽപ്പന കേസിൽ അഭിഭാഷകൻ അറസ്റ്റിൽ

തിരുവനന്തപുരം ആയുർവേദ കോളജ് സ്വദേശി അഡ്വ.ആഷിഷ് പ്രതാപ് നായരാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    17 Jun 2022 11:55 AM

കഞ്ചാവ് വിൽപ്പന കേസിൽ അഭിഭാഷകൻ അറസ്റ്റിൽ
X

തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. തിരുവനന്തപുരം ആയുർവേദ കോളജ് സ്വദേശി അഡ്വ. ആഷിഷ് പ്രതാപ് നായർ അറസ്റ്റിലായത്. അഭിഭാഷകന്റെ വീട്ടിൽ നിന്ന് രണ്ടു മാസം മുമ്പ് കഞ്ചാവ് പിടികൂടിയിരുന്നു. ഏകദേശം 10 കിലോയോളം കഞ്ചാവാണ് അന്ന് പിടികൂടിയത്. ഈ കേസിലാണ് വീട്ടുടമസ്ഥനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ആഷിഷെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളുടെ ഫോണ്‍ രേഖകളെല്ലാം പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

TAGS :

Next Story