Quantcast

'രേഖകളിൽ കൃത്രിമം കാണിച്ചു'; ജയതിലകിനും ഗോപാലകൃഷ്ണനും വക്കീല്‍ നോട്ടീസയച്ച് പ്രശാന്ത്

ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-12-20 07:16:03.0

Published:

20 Dec 2024 5:57 AM GMT

n prasanth
X

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കും അഡീഷണൽ ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കും വക്കീൽ നോട്ടീസയച്ച് അസാധാരണ നീക്കം നടത്തി എൻ. പ്രശാന്ത് ഐ എ എസ് . വ്യാജരേഖ ചമച്ചെന്നാണ് എ. ജയതിലക്, കെ .ഗോപാലകൃഷ്ണന്‍ എന്നിവ‍ര്‍ക്ക് അയച്ച നോട്ടീസിൽ പറയുന്ന ആരോപണം. വ്യാജരേഖ ചമച്ചെന്ന് ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല എന്നാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അയച്ച നോട്ടീസിൽ പറയുന്നത്.

എന്‍. പ്രശാന്ത് ഉന്നതിയുടെ സിഇഒ ആയിരുന്ന കാലത്ത് ഫയലുകള്‍ കാണാതായെന്നും ഹാജരില്‍ ക്രമക്കേട് ഉണ്ടെന്നും കാട്ടി ജയതിലക് പ്രശാന്തിനെതിരെ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. എന്നാൽ ഇത് വ്യാജരേഖ ആണെന്നാണ് പ്രശാന്ത് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്. എല്ലാ രേഖകളും തനിക്ക് പിന്നാലെ സിഇഒ ആയി വന്ന ഗോപാലകൃഷ്ണന് കൈമാറി എന്ന സർക്കാർ രേഖയുണ്ട്. അതും മേയ് മാസം പതിനാലാം തിയതിയുള്ള രേഖ. എന്നാൽ എല്ലാ രേഖകളും കൈമാറിയില്ല എന്ന റിപ്പോർട്ട് പിന്നീട് ജയതിലകും ഗോപാലകൃഷ്ണനും ചേർന്ന് തയ്യാറാക്കി.

സർക്കാരിന്‍റെ ഈ ഓഫീസിൽ അത് അപ്‌ലോഡ് ചെയ്തത് ആഗസ്ത് മാസത്തിൽ. ഇത് വ്യാജ രേഖ ആണെന്നാണ് വക്കീൽ നോട്ടീസിലൂടെ പ്രശാന്ത് പറയുന്നത്. വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖയില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനൽ ഗൂഢാലോചന എന്നിവ ഉൾപ്പെടുത്തിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ച വിവരം നവംബർ 14ന് തന്നെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ അറിയിച്ചിട്ട് നടപടിയെടുത്തില്ല. വ്യാജരേഖ ചമക്കൽ അറിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രശാന്ത് നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ചതിനെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രശാന്ത് കോടതിയെ സമീപിക്കും എന്നാണ് സൂചന.


TAGS :

Next Story