നിയമസഭാ സമ്മേളനം വെള്ളിയാഴ്ച മുതൽ; ബജറ്റ് അവതരണം മാർച്ച് 11 ന്
രണ്ടു ഘട്ടമായിട്ടായിരിക്കും ബജറ്റ് സമ്മേളനം നടക്കുക
കേരള നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങുമെന്ന് സപീക്കർ എം.ബി രജേഷ് അറിയിച്ചു. പതിനഞ്ചാം നിയമസഭയുടെ നാലാം സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും ആരംഭിക്കുക.
രണ്ടു ഘട്ടമായിട്ടായിരിക്കും ബജറ്റ് സമ്മേളനം നടക്കുക. 21 ന് സഭ യോഗം ചേർന്ന് പി.ടി തോമസിന് ചരമോപചാരം അർപ്പിച്ച് പിരിയും. തുടർന്ന് മാർച്ച് മാസം ആദ്യ വാരമാണ് സഭ പുനർ സമ്മേളിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിലെ ബജറ്റു് മാർച്ച് 11 ന് ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ സഭയിൽ അവതരിപ്പിക്കും. 14, 15, 16 തീയതികളിൽ ബജറ്റിനെ സംബന്ധിച്ച് പൊതുചർച്ച നടക്കും.
2022-23 സാമ്പത്തിക വർഷത്തെ ആദ്യ നാലുമാസത്തെ ചെലവുകൾ നിർവ്വഹിക്കുന്നതിനായുള്ള വോട്ട്-ഓൺ-അക്കൗണ്ട് 22 ന് സഭ പരിഗണിക്കും. സഭാ നടപടികൾ പൂർത്തീകരിച്ച് മാർച്ച് 23-ാം തീയതി സമ്മേളന പരിപാടികൾ അവസാനിപ്പിക്കും.
Next Story
Adjust Story Font
16