പൂന്തുറയിൽ എംഡിഎംഎയുമായി നാലുപേരെ നാട്ടുകാർ പിടികൂടി
നാട്ടുകാർ രൂപീകരിച്ച ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

തിരുവനന്തപുരം: പൂന്തുറ പള്ളിസ്ട്രീറ്റിൽ എംഡിഎംഎയുമായി നാലുപേരെ നാട്ടുകാർ പിടികൂടി. ബീമാപ്പള്ളി സ്വദേശികളായ ഹാഷിം, റയീസ്, അഫ്സൽ, നിജാസ് എന്നിവരെയാണ് പിടികൂടിയത്.
എംഎഡിഎംഎ വിൽപ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. രണ്ട് ഗ്രാമിലധികം എംഡിഎംഎ പ്രതികളുടെ കയ്യിലുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചയാണ് നാട്ടുകാർ രൂപീകരിച്ച ലഹരി വിരുദ്ധ സ്ക്വാഡ് എംഡിഎംഎ പിടിച്ചത്.
Next Story
Adjust Story Font
16