Quantcast

ആലപ്പുഴയിൽ മല ഇടിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം: 20 പേർ അറസ്റ്റിൽ

സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശി

MediaOne Logo

Web Desk

  • Updated:

    10 Nov 2023 2:02 AM

Published:

10 Nov 2023 1:54 AM

Locals protest against the demolition of a Hill in Alappuzha: 20 people arrested
X

ആലപ്പുഴ: നൂറനാട് പാലമേൽ പഞ്ചായത്തിൽ മല ഇടിച്ചു മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി മല ഇടിച്ചു നിരത്തുന്നതിനെതിരായാണ് പ്രതിഷേധം. പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു. സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. ആദ്യത്തെ രണ്ട് ലോഡുകൾ പൊലീസ് സഹായത്തോടെ കൊണ്ടുപോയി. എന്നാൽ ഇനിയുള്ള ലോഡുകൾ നാട്ടുകാർ തടയാൻ സാധ്യതയുണ്ട്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയുമായി വൻ പൊലീസ് സന്നാഹത്തോടെയാണ് മണ്ണെടുക്കാനെത്തിയതന്നെും തങ്ങളുടെ ഹരജി ഡിവിഷൻ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണെന്നും പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി വിനോദ് പറഞ്ഞു. ഈ ഹരജി പരിഗണിക്കാതെ രാവിലെ നാലു മണിക്ക് മണ്ണെടുപ്പ് നടത്തുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മല നിരകൾ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു.



TAGS :

Next Story