Quantcast

ലോക്സഭ തെരഞ്ഞെടുപ്പ്; നാലിന ആവശ്യങ്ങളുമായി സിറോ മലബാർ സഭ

വന്യമൃഗശല്യം നിയന്ത്രിക്കുന്നതുൾപ്പെടെ നാല് കാര്യങ്ങൾ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം.

MediaOne Logo

Web Desk

  • Published:

    18 Feb 2024 4:26 AM GMT

ലോക്സഭ തെരഞ്ഞെടുപ്പ്; നാലിന ആവശ്യങ്ങളുമായി സിറോ മലബാർ സഭ
X

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര- സംസ്ഥാനസർക്കാരുകൾക്ക് മുൻപിൽ നാലിന ആവശ്യങ്ങൾ മുന്നോട്ട് വെച്ച് സിറോ മലബാർ സഭ. വന്യമൃഗശല്യം നിയന്ത്രിക്കുന്നതുൾപ്പെടെ നാല് കാര്യങ്ങൾ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി സിറോ മലബാർ സഭ വാർത്താക്കുറിപ്പ് പുറത്തിറക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനപ്പെട്ട ആവശ്യങ്ങളുമായി സിറോ മലബാർ സഭ രംഗത്തുവന്നത്. അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ നാല് ആവശ്യങ്ങൾ സഭ മുന്നോട്ടുവെച്ചു. ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത് വിടണം. സംസ്ഥാനത്തെ മുന്നാക്ക സംവരണ മാനദണ്ഡങ്ങൾ പരിഷ്കരിക്കണം. കേന്ദ്ര സർക്കാറിന്റെ മുന്നാക്ക സംവരണ മാനദണ്ഡങ്ങൾ സംബന്ധിച്ച നിർദേശം സംസ്ഥാനം നടപ്പിലാക്കണം. വന്യമൃഗശല്യം നിയന്ത്രിക്കണം എന്നിവയാണ് സഭ മുന്നോട്ട് വെക്കുന്ന നാല് ആവശ്യങ്ങൾ.

വന്യമൃഗശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി നിയമത്തിലെ ചില വകുപ്പുകൾ കേന്ദ്രം പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സഭയുടെ നിലപാട് വ്യക്തമാക്കുന്നതാണ് നാലിന ആവശ്യങ്ങൾ.

TAGS :

Next Story