Quantcast

'നഷ്ടം സർക്കാറിനും, പരാമർശക്കാർ ഇനിയെങ്കിലും മനസിലാക്കണം': കായിക മന്ത്രിക്കെതിരെ പന്ന്യൻ രവീന്ദ്രൻ

ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്, ഇത് പരിതാപകരമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പന്ന്യൻ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2023-01-16 04:38:58.0

Published:

16 Jan 2023 4:30 AM GMT

v abdurahiman, karyavattom odi, Pannyan Raveendran
X

പന്ന്യന്‍ രവീന്ദ്രന്‍, വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: കാര്യവട്ടം ഏകദിനവുമായി ബന്ധപ്പെട്ട് കായികമന്ത്രി വി അബ്ദുറഹിമാന്റെ പരാമർശത്തിനെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്, ഇത് പരിതാപകരമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പന്ന്യൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വീരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകൾ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മൽസരങ്ങള്‍ നേരിൽകാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരിച്ചടിയാകും.

കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ട്. കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്. വിവാദങ്ങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. "പട്ടിണി കിടക്കുന്നവർ കളികാണേണ്ട"" "എന്ന പരാമർശം . വരുത്തിവെച്ച വിന ഇന്നലെ നേരിൽകണ്ടു.

നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതില്‍ വന്ന നഷ്ടം കെ സി എ ക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റർ നാഷനൽ മത്സരങ്ങള്‍ നഷ്ടപ്പെട്ടാൽ, നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണ്.

TAGS :

Next Story