Quantcast

വിമർശനത്തെ ഏറെ ഇഷ്ടം, സ്വാഗതം ചെയ്യുന്നു: ഗവർണർ

കേരള സർവകലാശാല തനിക്കെതിരെ പ്രമേയം പാസാക്കിയതിൽ നടപടിയെടുക്കില്ലെന്നും ഗവർണർ പറഞ്ഞു. താൻ നോമിനേറ്റ് ചെയ്തവർ പ്രമേയത്തിൽ ഒപ്പിട്ടെങ്കിലും അവർക്കെതിരെ പ്ലഷർ ക്ലോസ് ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    20 Aug 2022 3:02 PM GMT

വിമർശനത്തെ ഏറെ ഇഷ്ടം, സ്വാഗതം ചെയ്യുന്നു: ഗവർണർ
X

ന്യൂഡൽഹി: വിമർശനങ്ങളെ പൂർണ മനസ്സോടെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിമർശനത്തെ താൻ ഏറെ ഇഷ്ടപ്പെടുന്നു. വിമർശിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സർവകലാശാല തനിക്കെതിരെ പ്രമേയം പാസാക്കിയതിൽ നടപടിയെടുക്കില്ലെന്നും ഗവർണർ പറഞ്ഞു. താൻ നോമിനേറ്റ് ചെയ്തവർ പ്രമേയത്തിൽ ഒപ്പിട്ടെങ്കിലും അവർക്കെതിരെ പ്ലഷർ ക്ലോസ് ഉപയോഗിക്കില്ല. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികൾ നിർത്തിവെക്കാൻ ആകില്ല. എപ്പോൾ വേണമെങ്കിലും സർവകലാശാല പ്രതിനിധിക്ക് നടപടിക്രമങ്ങളുടെ ഭാഗമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

വി.സി നിയമനത്തിനുള്ള ഗവർണറുടെ സേർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കിയത്. സിപിഎം അംഗം ബാബുരാജാണ് പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ് പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചില്ല.

TAGS :

Next Story