ജാമ്യവ്യവസ്ഥ ലംഘിച്ചു; പി.കെ ഫിറോസിനെതിരായ കീഴ്‌ക്കോടതി നടപടി താൽക്കാലികമായി മരവിപ്പിച്ചു
നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്
കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെതിരെയുള്ള തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് നേരത്തെ പി.കെ ഫിറോസിന് തിരികെ നൽകിയിരുന്നു. അതിന് ശേഷം പാസ്പോർട്ട് തിരിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി ആരംഭിച്ചത്.
ഇതിനെ തുടർന്ന് പി.കെ ഫിറോസ് അഡ്വ. മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
Next Story
Adjust Story Font
16