കൊച്ചി മെട്രോയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളുടെ ആഡംബര നികുതി വര്‍ധിപ്പിക്കുന്നു; ഒറ്റയടിക്ക് കൂട്ടുന്നത് 50 ശതമാനം
എതിർപ്പുമായി പ്രദേശവാസികൾ
കൊച്ചി:കൊച്ചി മെട്രോയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളുടെ ആഡംബര നികുതി വർധിപ്പിക്കുന്നു. 50 ശതമാനം വർധിപ്പിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ആഡംബര നികുതി അടയ്ക്കുന്ന എത്രവീടുകളുണ്ടെന്ന് അറിയിക്കാൻ വില്ലേജ് ഓഫീസർമ്മാർക്ക് റവന്യൂ വകുപ്പ് നിർദേശം നൽകി.
ലാൻറ് റവന്യൂ കമ്മീഷണറുടെ ശുപാർശ അനുസരിച്ചാണ് ആഡംബര നികുതി 50 ശതമാനം വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഉത്തരവിറങ്ങുന്നതിന് മുന്നോടിയായായുള്ള നടപടി ക്രമങ്ങളിലാണ് റവന്യൂ വകുപ്പ്. ഓരോ വില്ലേജ് ഓഫീസർമാരോടും ആഡംബര നികുതി അടക്കുന്ന എത്ര വീടുകൾ പരിധിയിലുണ്ടെന്ന് അറിയിക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 2700 സ്‌ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകളുടെ കണക്കാണ് എടുക്കാനാണ് വില്ലേജ് ഓഫിസർമാർക്ക് ലഭിച്ച നിർദേശം.
പ്രാഥമിക കണക്കനുസരിച്ച് മെട്രോയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ആഡംബര നികുതി അടക്കുന്ന 5000 വീടുകളുണ്ട്. എളംകുളം വില്ലേജിലാണ് ഏറ്റവും കൂടുതൽ വീടുകളുള്ളത്. 675 വീടുകൾ. എറണാകുളം വില്ലേജിൽ 450 വീടുകളുമുണ്ട്. നിലവിലുള്ള ലക്ഷ്വറി ടാക്‌സ് ഓരോ സ്ലാബ് അനുസരിച്ചാണ്. ആ സ്ലാബ് 50 ശതമാനം വർധിപ്പിക്കും. 3000 സ്‌ക്വയർഫീറ്റിന് മുകളിലുള്ള വീടുകൾക്കാണ് സംസ്ഥാനത്ത് ആഡംബര നികുതി നൽകേണ്ടത്.
Adjust Story Font
16