Quantcast

ലൈഫ് മിഷൻ കോഴ: ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

ശിവങ്കറിന്റെ ചോദ്യം ചെയ്യൽ അനിവാര്യമാണ്, അന്വേഷണത്തിൽ നിന്നും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് മനസിലായതായും ഇഡി കോടതിയിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-02-20 09:56:28.0

Published:

20 Feb 2023 9:48 AM GMT

m sivasankar
X

എം.ശിവശങ്കര്‍

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ.ഡി സീൽഡ് കവറിൽ കൈമാറി. അഞ്ച് ദിവസത്തെ കസ്‌ററഡി കാലാവധി അവസാനിച്ചതിനെതുടർന്ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി നാല് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ശിവങ്കറിന്റെ ചോദ്യം ചെയ്യൽ അനിവാര്യമാണ്, അന്വേഷണത്തിൽ നിന്നും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് മനസിലായതായും ഇഡി കോടതിയിൽ പറഞ്ഞു. മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കാമെന്നും കോടതിയിൽ അറിയിച്ചതിനൈ തുടർന്നാണ് ശിവശങ്കറെ 4 ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വിട്ടു കോടതി ഉത്തരവായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തത്. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റെന്നും തനിക്കെതിരെ തെളിവില്ലാതെ കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ശിവശങ്കറിൻറെ വാദം. രണ്ട് ദിവസമായി കൊച്ചി ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷമാണ് ശിവശങ്കറിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴ ഇടപാടിൽ ശിവശങ്കറിൻറെ പങ്കിൽ തെളിവ് ലഭിച്ചെന്ന് ഇ.ഡി പറയുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിൻറേത്.

TAGS :

Next Story