Quantcast

വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു: എം.സ്വരാജ്

അയോധ്യയിൽ ബാബരി മസ്ജിദ് നിലകൊണ്ട സ്ഥലത്ത് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തിലാണ് സ്വരാജിന്‍റെ കുറിപ്പ്

MediaOne Logo

Web Desk

  • Published:

    22 Jan 2024 3:33 AM GMT

m swaraj
X

എം.സ്വരാജ്

ശ്രീരാമനെ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി മാറ്റിയെന്ന് സി.പി.എം നേതാവ് എം.സ്വരാജ്. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അയോധ്യയിൽ ബാബരി മസ്ജിദ് നിലകൊണ്ട സ്ഥലത്ത് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തിലാണ് സ്വരാജിന്‍റെ കുറിപ്പ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. ചടങ്ങ് ബി.ജെ.പിയുടെ രാഷ്ട്രീപരിപാടിയാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നിരയായ ഇൻഡ്യ മുന്നണി നേതാക്കൾ ഒന്നടങ്കം ബഹിഷ്കരിക്കുകയാണ്. രാജ്യത്തിന്‍റെ പരിപാടിയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രാമൻ ബി.ജെ.പിയുടെ മാത്രമല്ല എന്നും രാമരാജ്യമെന്നാൽ സമത്വമെന്നാണ് അർഥമെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞു. രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ ചടങ്ങ് ബഹിഷ്കരിക്കുന്ന രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഇൻഡ്യ മുന്നണി നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ ക്ഷേത്ര ദർശനം നടത്തും.

എം.സ്വരാജിന്‍റെ കുറിപ്പ്

അപഹരിക്കപ്പെട്ട ദൈവം ..

വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . .

രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ

അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.

എം സ്വരാജ് .

TAGS :

Next Story