കേരളത്തിലേക്ക് പോകാൻ അനുമതി തേടി മഅ്ദനി വീണ്ടും സുപ്രിംകോടതിയിൽ
മഅദ്‌നിയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
ബംഗളൂരു: കേരളത്തിലേക്ക് പോകാനുള്ള അനുമതിക്കായി മഅദ്‌നി വീണ്ടും സുപ്രിംകോടതിയിൽ. ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് ആവശ്യപ്പെട്ടാണ് മഅദ്‌നി കോടതിയെ സമീപിച്ചത്. പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന വിവരം സുപ്രിംകോടതിയെ ധരിപ്പിക്കും. കേരള പൊലീസ് സൗജന്യ സുരക്ഷ ഏർപ്പെടുത്തിയ വിവരവും കോടതിയെ അറിയിക്കും. മഅദ്‌നിയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
അടുത്തിടെ മഅ്ദനി കേരളത്തിൽ എത്തിയിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പിതാവിനെ കാണാൻ കഴിഞ്ഞിരുന്നില്ല. രക്തസമ്മർദവും ക്രിയാറ്റിന്റെ അളവും അനിയന്ത്രിതമായി ഉയർന്നതിനെ തുടർന്ന് അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഏപ്രിൽ 17നാണ് രോഗിയായ പിതാവിനെ കാണാൻ സുപ്രിംകോടതി മഅ്ദനിക്ക് മൂന്നുമാസത്തെ ജാമ്യം അനുവദിച്ചത്. അന്നത്തെ കർണാടക സർക്കാർ യാത്രാ ചെലവിനായി ഭീമൻ തുക ചുമത്തിയതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിക്ക് നാട്ടിലെത്താനായത്.
Adjust Story Font
16