ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ചികിത്സകൾ തുടരുകയാണെന്ന് മഅ്ദനിക്ക് ഒപ്പമുള്ള പി.ഡി.പി സംസ്ഥന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
Madani
ബെംഗളൂരു: ബെംഗളൂരു സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബെംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒമ്പത് മാസങ്ങൾക്ക് മുമ്പ് മഅ്ദനിയെ പക്ഷാഘാതവും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധചികിത്സകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീർഘനാളായി നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചുവെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. രണ്ടാഴ്ചക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ബെംഗളൂരുവിലെ വസതിയിൽ ചികിത്സകൾ തുടർന്ന് വരുകയായിരിന്നു. അതിനിടയിലാണ് ഇന്ന് രാവിലെ മുമ്പ് ഉണ്ടായിരുന്നതിന് സമാനമായ രീതിയിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചത്.
വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ചികിത്സകൾ തുടരുകയാണെന്ന് മഅ്ദനിക്ക് ഒപ്പമുള്ള പി.ഡി.പി സംസ്ഥന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു. ദീർഘകാലങ്ങളായി ഉയർന്ന അളവിൽ തുടരുന്ന പ്രമേഹവും രക്തസമ്മർദവും മഅ്ദനിയുടെ കിഡ്നിയുടെ പ്രവർത്തനത്തെ സാരമായി ഇപ്പോൾ ബാധിച്ചിട്ടുണ്ട്. ക്രിയാറ്റിന്റെ അളവ് വളരെ ഉയർന്നതന്നെ തുടരുന്ന സാഹചര്യത്തിൽ ദിവസത്തിലെ മുഴുവൻ സമയത്തും ശക്തമായ തണുപ്പ് ശരീരത്തിൽ അനുഭവപ്പെടുന്നു. കണ്ണിന്റെ കാഴ്ച കുറയുകയും ശരീരം കൂടുതൽ ദുർബലമാകുകയും ചെയ്യുന്നുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ ഞരമ്പുകൾക്ക് സംഭവിച്ച ബലക്ഷയം മൂലം ഡോക്ടർമാരുടെ നിർദേശപ്രകരമുള്ള ചികിത്സകൾ വേണ്ടവണ്ണം ഫലപ്രദമാകത്ത അവസ്ഥയും തുടരുന്നുണ്ടെന്ന് മുഹമ്മദ് റജീബ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
Adjust Story Font
16