അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി; കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹരജി
ചൊവ്വാഴ്ച വനംവകുപ്പിന്റെയും തമിഴ്‌നാട് സർക്കാരിന്റെയും വാദം കേട്ട ശേഷമായിരിക്കും അന്തിമ ഉത്തരവുണ്ടാവുക.
തിരുനെൽവേലി: അരിക്കൊമ്പനെ ഇന്ന് തിരുനെൽവേലിയിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏറണാകുളം സ്വദേശിയായ റെബേക്ക ജോസഫാണ് ഹരജി സമർപ്പിച്ചത്. അരിക്കൊമ്പനെ തിരുനെൽവേലിയിൽ തുറന്നുവിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഹരജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. അതുവരെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ ആനയെ പാർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. മയക്കുവെടി വെച്ചശേഷം അരിക്കൊമ്പനെ കളക്കാട് ടൈഗർ റിസർവിലെത്തിക്കാൻ അര മണിക്കൂർ മാത്രം ശേഷിക്കുമ്പോഴാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.
Next Story
Adjust Story Font
16