Quantcast

ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്കെഎസ്എസ്എഫ്

മദ്രസകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശം മൗലികാവകാശ ലംഘനമാണെന്നും SKSSF

MediaOne Logo

Web Desk

  • Published:

    13 Oct 2024 4:00 PM GMT

ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്കെഎസ്എസ്എഫ്
X

കോഴിക്കോട്: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരമാണെന്നും മൗലികാവകാശ ലംഘനമാണെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നിലവില്‍ സ്‌കുളുകളില്‍ പോവാത്ത ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാക്കാനാണ് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കേണ്ടത്, പഠനം മുടക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുമല്ല പ്രവര്‍ത്തിക്കേണ്ടത്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ മറ്റൊരു മുസ്ലിം വിരുദ്ധ അജണ്ടയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ നിലപാട് സ്വീകരിക്കണം.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

TAGS :

Next Story