പൊലീസ് ചമഞ്ഞ് പണവും സ്വർണവും കവർച്ച; കൊച്ചിയിൽ മഹാരാഷ്ട്രാ സംഘത്തെ സാഹസികമായി പിടികൂടി
രാവിലെ തൃശൂരിൽ വച്ച് ഇവർ പൊലീസ് ചമഞ്ഞ് കവർച്ച നടത്തിയിരുന്നു. തുടർന്നാണ് എറണാകുളത്തേക്ക് എത്തിയത്.
കൊച്ചി: എറണാകുളത്ത് പൊലീസ് ചമഞ്ഞ് പണവും സ്വർണവും കവരുന്ന സംഘത്തെ സാഹസികമായി പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ നാല് പേരാണ് പിടിയിലായത്.
രാവിലെ തൃശൂരിൽ വച്ച് ഇവർ പൊലീസ് ചമഞ്ഞ് കവർച്ച നടത്തിയിരുന്നു. തുടർന്നാണ് എറണാകുളത്തേക്ക് എത്തിയത്. ഇതിനിടെ മുളവുകാട് വച്ച് പൊലീസ് പിടികൂടാൻ ശ്രമം നടത്തിയെങ്കിലും ഇവരെ വെട്ടിച്ച് കവർച്ചാ സംഘം രക്ഷപെട്ടു. എന്നാൽ പിന്നാലെയെത്തിയ പൊലീസ് കോതാട് വച്ച് പിടികൂടുകയായിരുന്നു.
കാറിലും ബൈക്കിലുമായിരുന്നു സംഘം ഉണ്ടായിരുന്നത്. അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ കാറിലെത്തിയ നാല് പേരെയാണ് പിടികൂടിയത്. ബൈക്കിലെത്തിയ ആൾ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.
പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇവർ പണം കവർന്നത്. ചേരാനല്ലൂർ, മുളവുകാട് പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
ഇവരെ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ വച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യും. പ്രതികൾ എറണാകുളത്തും ത്യശൂരിലുമായി നിരവധി കവർച്ചാ കേസുകളിൽ പ്രതികളാണ്.
Adjust Story Font
16