Quantcast

മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയിൽ നാളെ വാദം കേൾക്കും

MediaOne Logo

Web Desk

  • Published:

    18 Sep 2024 12:58 PM GMT

Mainagapally accident: Second accused Sreekuttys bail plea rejected, he will remain in remand, latest news malayalam, മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
X

കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി തള്ളി. ശാസ്താംകോട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് 2 കോടതി ജഡ്ജി നവീൻ ആണ് ഹരജി തള്ളിയത്. ഇതോടെ നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രീക്കുട്ടി റിമാൻഡിൽ തുടരും. ഒന്നാം ഒന്നാം പ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മൽ റിമാൻഡിലാണ്.

ആനൂർക്കാവ് പഞ്ഞിപുല്ലും വിളയിൽ കുഞ്ഞുമോൾ (47) ആണ് മരിച്ചത്. കുഞ്ഞുമോളെ കാറിടിച്ചിട്ടിട്ടും ശരീരത്തിലൂടെ കാർ കയറ്റി മുന്നോട്ടെടുക്കാൻ അജ്മലിന് നിർ​ദേശം നൽകിയത് ശ്രീക്കുട്ടിയായിരുന്നു. തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയിൽ നാളെ വാദം കേൾക്കും. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

അജ്മലും ശ്രീക്കുട്ടിയും മദ്യലഹരിയിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അജ്മലിൻറെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. അതേസമയം വീട്ടമ്മയെ ഇടിച്ച കാറിന് അപകട ദിവസം ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നും അപകട ശേഷം ഇൻഷുറൻസ് പുതുക്കുകയായിരുന്നൂവെന്നും കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി അജ്മലിൻ്റെ സുഹൃത്തിൻ്റെ അമ്മയുടെ പേരിലുള്ളതാണ് കാർ. കഴിഞ്ഞ വർഷം ഡിസംബർ മുപ്പതിന് അവസാനിച്ചതായിരുന്നു ഇൻഷുറൻസ്. കഴിഞ്ഞ ഞായർ വൈകിട്ട് അപകടം ഉണ്ടായതിന് പിന്നാലെ ഓൺലൈൻ വഴി പതിനാറാം തീയതിയാണ് കാറിൻ്റെ ഇൻഷുറൻസ് പുതുക്കിയത്.

TAGS :

Next Story