'പോക്സോ കേസിൽ അടക്കം പ്രതികളായവരെ സംരക്ഷിക്കുന്നു'; ബി ഉണ്ണികൃഷ്ണനെതിരെ വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്
വിവിധ കേസുകളിൽ പെട്ട ആരോപണവിധേയരെ ഫെഫ്കയിൽ നിന്ന് പുറത്താക്കണമെന്ന് രോഹിണി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു

കൊച്ചി: സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പരാതിയുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്. മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയൻ അംഗം രോഹിണിയാണ് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. പോക്സോ കേസിൽ അടക്കം പ്രതികളായവരെ ഉണ്ണികൃഷ്ണൻ സംരക്ഷിക്കുന്നുവെന്നാണ് രോഹിണിയുടെ ആരോപണം.
വിവിധ കേസുകളിൽ പെട്ട ആരോപണവിധേയരെ ഫെഫ്കയിൽ നിന്ന് പുറത്താക്കണമെന്ന് രോഹിണി ഇതിന് മുൻപ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിൽ യാതൊരു നടപടിയും ഉണ്ടായില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന രീതിയാണ് ബി ഉണ്ണികൃഷ്ണൻ ഉൾപ്പടെയുള്ള ആളുകൾ സ്വീകരിച്ചിരിക്കുന്നത് എന്നാണ് രോഹിണിയുടെ ആരോപണം. ബി ഉണ്ണിക്കൃഷ്ണനെതിരെ നിർമ്മാതാവ് സാന്ദ്രാതോമസ് അടക്കം കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നിരുന്നു.
Next Story
Adjust Story Font
16