Quantcast

ഹേമ കമ്മിറ്റി റിപ്പോർട്ട്; "പ്രത്യേക അന്വേഷണസംഘം കേസുമായി മുന്നോട്ടുപോകാൻ നിർബന്ധിക്കുന്നു", സുപ്രിംകോടതിയിൽ പരാതിയുമായി മാല പാർവതി

മാലാ പാർവതിയുടെ ഹരജിക്കെതിരെ രംഗത്തുവന്ന് ഡബ്ലിയുസിസി

MediaOne Logo

Web Desk

  • Updated:

    2024-11-29 10:50:51.0

Published:

29 Nov 2024 10:05 AM GMT

ഹേമ കമ്മിറ്റി റിപ്പോർട്ട്; പ്രത്യേക അന്വേഷണസംഘം കേസുമായി മുന്നോട്ടുപോകാൻ നിർബന്ധിക്കുന്നു, സുപ്രിംകോടതിയിൽ പരാതിയുമായി മാല പാർവതി
X

ഹേമ കമ്മിറ്റി വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ സുപ്രിംകോടതിയിൽ പരാതിയുമായി നടി മാലാ പാർവതി. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു, എന്നാൽ തുടർനടപടിക്കായി അന്വേഷണസംഘം നിർബന്ധിക്കുകയാണെന്ന് മാല പാർവതി മീഡിയവണിനോട് പറഞ്ഞു.

താൻ ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയാണ് ഹരജി. വിഷയവുമായി ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിന്റെ പേരിൽ വിളിച്ചു വരുത്തുന്നു എന്നും നടി പറഞ്ഞു.

സിനിമയിൽ സ്ത്രീകളുടെ വിഷയങ്ങളിൽ ഇടപെടുന്നുവരെ പോലും പൊലീസ് ഉപദ്രവിക്കുന്നുവെന്ന് ഹരജിയിൽ നടി ചൂണ്ടികാണിക്കുന്നു. ഭാവിയിൽ അതിക്രമങ്ങളുണ്ടാകരുതെന്ന താൽപര്യം മുൻനിർത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയത് എന്നാണ് മാല പാർവതി പറയുന്നത്.

മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്‌ഐടി ബുദ്ധിമുട്ടിക്കുന്നുവെന്നും നടി ഹർജിയിൽ പറഞ്ഞിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും തുടർനടപടിയെടുത്തില്ലെന്നും നടി ചൂണ്ടിക്കാണിച്ചു. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരിൽ കേസ് എടുക്കുന്നത് ശരിയല്ല. എസ്ഐടി ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രിം കോടതിയെ സമീപിച്ചത് എന്ന് മാല പാർവതി വ്യക്തമാക്കി.

എന്നാൽ മാലാ പാർവതിയുടെ ഹരജിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ഡബ്ലിയുസിസി. നടിയുടെ ഹരജി അപ്രസക്തമാണ് ഒരു കാരണവാശാലും ഇത് അംഗീകരിക്കാനാവില്ല. എന്നും ഡബ്ലിയുസിസി കൂട്ടിച്ചേർത്തു. എല്ലാ ഹരജികളും ഡിസംബർ പത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

TAGS :

Next Story