മലപ്പുറം പാണ്ടിക്കാട് വെടിവെപ്പ്: ഏഴ് പേർ പിടിയിൽ
മുഖ്യപ്രതികളായ നാലുപേർ ഒളിവിൽ

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ വെടിവെപ്പ് കേസിൽ ഏഴ് പേർ പിടിയിൽ. കൊടശ്ശേരി സ്വദേശികളായ സുനീർ,വിജു, അരുൺ പ്രസാദ്, ഷംനാൻ, ബൈജു, സനൂപ്, സുമിത് എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതികളായ നാലുപേർ ഒളിവിലാണ്. ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുളിവെട്ടിക്കാവ് ക്ഷേത്രത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയാണ് സമീപത്തെ കുടുംബ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനിടെ വീണ്ടും സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ വ്യാപകമായ കല്ലേറുണ്ടായി. കല്ലേറിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പെപ്പർ സ്പ്രേയും എയർഗൺ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത്.
Next Story
Adjust Story Font
16