Quantcast

‘ബൂട്ടിട്ട് കാലിൽ ചവിട്ടി ഭീഷണിപ്പെടുത്തി ഒപ്പിടീപ്പിച്ചതാ പൊലീസ്’; എഫ്ഐആറിൽ തെറ്റായ വിവരങ്ങൾ ചേർക്കുന്നത് പതിവാക്കി മലപ്പുറത്തെ ഡാൻസാഫ് സംഘം

വേങ്ങര സ്വദേശിയെ തമിഴ്‌നാട്ടിലെ ഗൂഡലൂരിൽ നിന്ന് പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും രേഖകളിൽ കസ്റ്റഡിയിലെടുത്തത് തിരൂരിൽ നിന്നായി

MediaOne Logo

Web Desk

  • Updated:

    2024-09-07 02:14:31.0

Published:

7 Sep 2024 1:26 AM GMT

‘ബൂട്ടിട്ട് കാലിൽ ചവിട്ടി ഭീഷണിപ്പെടുത്തി ഒപ്പിടീപ്പിച്ചതാ പൊലീസ്’; എഫ്ഐആറിൽ തെറ്റായ വിവരങ്ങൾ ചേർക്കുന്നത് പതിവാക്കി  മലപ്പുറത്തെ ഡാൻസാഫ് സംഘം
X

മലപ്പുറം: മലപ്പുറത്തെ ഡാൻസാഫ് സംഘത്തിന്റെ മറിമായങ്ങളിൽ എഫ്ഐആറിൽ തെറ്റായ വിവരങ്ങൾ ചേർക്കുന്നതും പതിവ്. ഗൂഡലൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത അബൂബക്കറിനെ പിടികൂടിയത് തിരൂരിൽ നിന്നാണെന്നാണ് എഫ് ഐ ആറിൽ ഉള്ളത്. താമിർ ജിഫ്രി കേസിലും സംഭവിച്ചത് സമാനമായ സംഭവമാണ്.

വേങ്ങര സ്വദേശിയായ അബുബക്കറിനെ ഡാൻസാഫ് സംഘം തമിഴ്‌നാട്ടിലെ ഗൂഡലൂരിൽ നിന്നാണ് പിടികൂടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും രേഖകളിൽ കസ്റ്റഡിയിലെടുത്തത് തിരൂരിൽ നിന്നായി.

അബുബക്കറിനെയും,ഒപ്പം ഉണ്ടായിരുന്ന അഹദിനെയും സെൻ്ററൽ ജംഗ്ഷനിൽ നിന്ന് പിടികൂടിയെന്നാണ് എഫ്.ഐ.ആർ. തുടർന്ന് എംഡിഎംഎ കൈവശംവച്ചതിന് അബുബക്കറിനെ 12 വർഷം തടവിനാണ് ശിക്ഷിച്ചത്. അറസ്റ്റ് വിവരം മാത്രമല്ല കേസും വ്യാജമെന്നും,ജീവിതം പ്രതിസന്ധിയിലെന്നും അബുബക്കറിൻ്റെ ഭാര്യ പറയുന്നു.

താനൂരിൽ കൊലപ്പെട്ട താമിർ ജഫ്രിയെ കാലിക്കറ്റ് സർവകലശാലക്ക് സമീപത്ത് നിന്നും പിടിക്കുടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതാണ്. എന്നാൽ താനൂരിൽ നിന്നാണ് പിടിച്ചതെന്നാണ് എഫ്.ഐ.ആറിൽ.

TAGS :

Next Story